24.3 C
Kottayam
Thursday, June 4, 2026

വിഷ്ണുജിത്ത് എവിടെ? കൈവശം പണം,കണ്ണീര്‍ തോരാതെ കുടുംബം; അന്വേഷിക്കുന്നതായി പൊലീസ്

Must read

മലപ്പുറം : മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് എസ് പി എസ് ശശിധരൻ. തിരോധാനത്തിലെ അന്വേഷണത്തിനായി രണ്ടംഗ സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്തിനെയാണ് നാല് ദിവസമായി കാണാതായത്. ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്ത് പിന്നെ തിരിച്ചെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. 

നാലു ദിവസമായി വിഷ്ണുജിത്തിന്റെ അമ്മയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വ്യക്തിപരമായ എന്തെങ്കിലും പ്രയാസം കൊണ്ട് മാറി നിന്നതാണെങ്കില്‍ ഇന്ന് വിവാഹ ദിവസമായതിനാല്‍ ഇന്നെലയെങ്കിലും മകൻ തിരിച്ചെത്തുമെന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. അതുകൂടി ഇല്ലാതായതോടെയാണ് വിഷ്ണുജിത്തിനെ കണ്ടെത്താൻ വീട്ടുകാര്‍ എല്ലാവരുടേയും സഹായം തേടിയത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്.

മൂന്ന് ദിവസമായി ഫോൺ സ്വിച്ചിഡ് ഓഫ് ആണ്. കഞ്ചിക്കോടാണ് മൊബൈല്‍ ഫോണിന്‍റെ അവസാന ലൊക്കേഷൻ കാണിക്കുന്നത്.നാലു വര്‍ഷമായി സൗഹൃത്തിലുള്ള പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. മലപ്പുറം പൊലീസ് എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി വിഷ്ണുജിത്ത് വീട്ടുകാരോടോ സുഹൃത്തുക്കളോടെ പറഞ്ഞിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week