24.5 C
Kottayam
Friday, September 20, 2024

'തനിച്ച് യാത്ര പോകുകയാണ്'; കൊൽക്കത്തയിൽ നിന്ന് മാറി നിൽക്കുന്നുവെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ നടി

Must read

:കൊൽക്കത്ത: നഗരത്തിൽ നിന്ന് മാറി നിൽക്കുകയാണെന്ന് സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. ഒറ്റയ്ക്ക് യാത്ര പോവുകയാണെന്നും നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു. രഞ്ജിത്തിനെതിരായ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ നടപടി തുടങ്ങുമെന്ന സൂചനകൾക്കിടെയാണ് നടിയുടെ പുതിയ പോസ്റ്റ്.

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ച് കൊണ്ട് തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് ബംഗാളി നടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കൊൽക്കത്തയിൽ നിന്ന് തന്നെ മാറി നിൽക്കുകയാണെന്ന് നടി ഇൻസ്റ്റാഗ്രാമിലുടെ അറിയിച്ചിരിക്കുന്നത്. നാളെ തന്‍റെ പിറന്നാള്‍ ആണെന്നും ഒറ്റയ്ക്കുള്ള യാത്രയിലൂടെയാണ് നാളെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ ആരും ബന്ധപ്പെടരുതെന്നും നടി പറയുന്നു. കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട ഡോക്ടര്‍ക്ക് നീതി കിട്ടും വരെ കൈയിലുള്ള കറുത്ത റിബണ്‍ മാറ്റില്ലെന്നും പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്.

അതേസമയം, രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കൊച്ചി തമ്മനത്തുള്ള ജോഷിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. 2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week