30 C
Kottayam
Wednesday, September 18, 2024

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് പ്രധാനമന്ത്രിയ്ക്ക് തുല്യം സുരക്ഷ; കേന്ദ്രം ഉത്തരവിറക്കി

Must read

ന്യൂഡൽഹി: ആർ.എസ്.എസ്. സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയിലേയ്ക്കാണ് മോഹൻ ഭാഗവതിന്‍റെ സുരക്ഷ വർധിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം.

തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നുൾപ്പെടെ മോഹൻ ഭാഗവതിന് ഭീഷണി നേരിടുന്നുണ്ടെന്നും ബി.ജെ.പി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ സർക്കാർ ഏജൻസികൾ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആർ.എസ്.എസ്. നേതാവിന്റെ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സെഡ് പ്ലസ് കാറ്റഗറിയിൽനിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറി സുരക്ഷ മോഹൻ ഭാഗവതിന് നൽകാൻ തീരുമാനമായത്.

സി.ഐ.എസ്.എഫിനാണ് സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയർത്താൻ രണ്ടാഴ്ച മുമ്പ് എടുത്ത തീരുമാനം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഹൻ ഭാഗവത് സഞ്ചരിക്കുന്ന വഴികളിൽ ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും. കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് സംസ്ഥാന പോലീസും മറ്റു ഡിപ്പാർട്മെന്റുകളും ഇത് വ്യന്യസിക്കും. വിമാന യാത്രകൾക്കും ട്രെയിൻ യാത്രകൾക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ആയിരിക്കും.

മോഹൻ ഭാഗവത് സഞ്ചരിക്കുന്ന ട്രെയിൻ കമ്പാർട്മെന്റിനുള്ളിലും സമീപത്തും പരിശോധന കർശനമാക്കും. പരിശോധന കൂടാതെ ആരെയും കടത്തിവിടില്ല. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള ഹെലികോപ്ടറുകളിൽ കർശന സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചേ ഭാഗവതിന്റെ യാത്ര ഉണ്ടാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

കേരളത്തിലും എംപോക്സ്,മലപ്പുറത്ത് രോഗ ലക്ഷണങ്ങളോടെ ഒരാൾ ആശുപത്രിയിൽ,സാമ്പിൾ പരിശോധനയ്ക്കയച്ചു

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തുന്നത്. ത്വക്ക്...

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

Popular this week