28.1 C
Kottayam
Friday, September 20, 2024

അനാവശ്യ വിവാദം, മമ്മൂട്ടിയുടെ ഒരു ചിത്രവും അവാർഡിന് അപേക്ഷിച്ചിട്ടില്ല: ജൂറി അംഗം ബി പത്മകുമാർ

Must read

നടന്‍ മമ്മൂട്ടിയുടെ ഒരു സിനിമകയും എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷിച്ചിട്ടില്ലെന്ന് ജൂറി അംഗം എം ബി പത്മകുമാർ. മമ്മൂട്ടിയ്ക്ക് അവാർഡ് നൽകിയില്ലെന്ന പ്രചാരണം തെറ്റാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി സിനിമകള്‍ അപേക്ഷിക്കാത്തതില്‍ തനിക്ക് വിഷമം ഉണ്ടായെന്നും പത്മകുമാർ പറഞ്ഞു. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നും സൗത്ത് ജൂറി അംഗമായ പത്മകുമാർ പറഞ്ഞു. 

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തില്‍ അവസാനഘട്ടത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഇന്ന് അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോള്‍ ഋഷഭ് ഷെട്ടിയായിരുന്നു മികച്ച നടനായത്. അദ്ദേഹത്തെ പ്രശംസിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് നല്‍കിയില്ലെന്ന തരത്തില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. 

മികച്ച സിനിമാ നിരൂപ- ദീപക് ദുഹാ മികച്ച സിനിമാ ​ഗ്രന്ഥം- കിഷോര്‍ കുമാര്‍ നോൺ ഫീച്ചർ ഫിലിം- മോണോ നോ അവയര്‍ മികച്ച സംഗീതം- വിശാൽ ശേഖര്‍ മികച്ച അനിമേഷൻ ചിത്രം- ജോസി ബെനഡിക്ടിന്റെ  കോക്കനട്ട് ട്രീ  മികച്ച ഡോക്യുമെന്ററി- സോഹിൽ വൈദ്യയുടെ  മർമേഴ്സ് ഓഫ് ജം​ഗിള്‍ മികച്ച മലയാള ചിത്രം- സൗദി വെള്ളയ്ക്ക മികച്ച കന്നഡ ചിത്രം- കെജിഎഫ് 2 മികച്ച ചിത്രം- ആട്ടം(മലയാളം) മികച്ച ആക്ഷൻ ഡയറക്ഷൻ-അന്‍പറിവ് (കെജിഎഫ്2) മികച്ച ചിത്ര സംയോജനം-മഹേഷ് ഭൂവാനന്ദൻ(ആട്ടം) മികച്ച പശ്ചാത്തല സം​ഗീതം- എആര്‍ റഹ്മാന്‍( പൊന്നിയിന്‍ സെല്‍വന്‍) മികച്ച ​ഗായിക- ബോംബൈ ജയശ്രീ(സൗദിവെള്ളക്ക) മികച്ച ​ബാലതാരം-ശ്രീപദ്(മാളികപ്പുറം) മികച്ച ​നടി- നിത്യ മേനന്‍(തിരിചിത്രമ്പലം), മാൻസി പരേഖര്‍ മികച്ച നടൻ-ഋഷഭ് ഷെട്ടി(കാന്താര) മികച്ച ഹിന്ദി ചിത്രം- ഗുല്‍മോഹര്‍ മികച്ച സംഗീത സംവിധായകൻ- പ്രീതം(ബ്രഹ്മാസ്ത്ര) മികച്ച സഹനടി-നീന ഗുപ്ത മികച്ച വിഎഫ്എക്സ് ചിത്രം- ബ്രഹ്മാസ്ത്ര മികച്ച സംവിധായകൻ- സൂരജ് ആർ ബർജാത്യ(ഉഞ്ചായ്) മികച്ച ജനപ്രിയ ചിത്രം- കാന്താര കോസ്റ്റ്യൂം- നിഖിൽ ജോഷി പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ) നൃത്തസംവിധാനം – ജാനി, സതീഷ് (തിരുചിത്രമ്പലം) ​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ) നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ) തെലുങ്ക് ചിത്രം – കാർത്തികേയ 2 സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1) ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1) മികച്ച ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര) മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

Popular this week