24.8 C
Kottayam
Sunday, October 13, 2024

കൊച്ചിയിലെ അഞ്ച് ‘ഹാജി അലി’ ഔട്ട്‍ലെറ്റുകളിൽ റിസീവറുടെ നടപടി;പാത്രങ്ങൾ മുതൽ നെയിം ബോർഡ് വരെ എടുത്തുമാറ്റി

Must read

കൊച്ചി: ലൈസന്‍സ് തര്‍ക്കത്തില്‍പ്പെട്ട് രാജ്യത്തെ പ്രമുഖ ജ്യൂസ് വില്‍പന ബ്രാന്‍ഡായ ഹാജി അലി ജ്യൂസ് സെന്‍ററിന്‍റെ കൊച്ചി നഗരത്തിലും പരിസരത്തുമുളള അഞ്ച് ഫ്രാ‍ഞ്ചൈസി ഔട്ട് ലെറ്റുകളിലെ പാത്രങ്ങൾ ഉൾപ്പെടെ മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം റിസീവര്‍ കണ്ടുകെട്ടി. ഹാജി അലി ഗ്രൂപ്പിന്‍റെ ട്രേഡ് മാര്‍ക്ക് ലൈസന്‍സ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു നടപടി.

പാത്രം മുതല്‍ നെയിം ബോര്‍ഡ് വരെ, ഹാജി അലി ഗ്രൂപ്പിന്‍റെ പേരു പതിച്ചതെല്ലാം അഭിഭാഷക സംഘം പെട്ടിയിലാക്കി. പനമ്പിള്ളി നഗര്‍, ഇടപ്പളളി, കോതമംഗലം, ആലുവ, കാക്കനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാജി അലിയുടെ ഔട്ട് ലെറ്റുകളിലായിരുന്നു മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവറിന്‍റെയും സംഘത്തിന്‍റെയും നടപടി. 

കൊച്ചി സ്വദേശിയായ വിനോദ് നായര്‍ക്കായിരുന്നു ഹാജി അലി ഗ്രൂപ്പിന്‍റെ ഫ്രാഞ്ചൈസി അനുവദിച്ചത്. എന്നാല്‍ ഒരു ഫ്രാഞ്ചൈസിക്കുളള ലൈസന്‍സ് ഉപയോഗിച്ച് അനുമതിയില്ലാതെ അ‍ഞ്ചിടത്ത് ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയതോടെയാണ് നടപടിക്ക് നിര്‍ബന്ധിതരായതെന്നാണ് ഹാജി അലി ഗ്രൂപ്പിന്‍റെ വാദം.

മുംബൈ ഹൈക്കോടതി നിയോഗിച്ച റിസീവര്‍ അഡ്വക്കേറ്റ് സ്മേര സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അതേസമയം ഹാജി അലി ഗ്രൂപ്പും ചെന്നൈ ആസ്ഥാനമായ മാസ്റ്റര്‍ ഫ്രാഞ്ചൈസിയും തമ്മിലുളള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഫ്രാ‍ഞ്ചൈസി ഉടമയായ വിനോദ് നായര്‍ പ്രതികരിച്ചു. കോടതിയെ കാര്യങ്ങള്‍ ബോധിപ്പിച്ച് പ്രശ്ന പരിഹാരത്തിനുളള ശ്രമങ്ങള്‍ തുടരുകയാണെന്നും വിനോദ് നായര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു

കൊച്ചി:വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു.എറണാകുളം നായരമ്പലം സെന്റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ - 52) ആണ് മരിച്ചത്. നായരമ്പലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സി...

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചു; കേസ് എടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസിൽ...

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിന്റെ തണലിലാണ്...

ആർ. എസ്. എസിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി...

വീട്ടുപകരണങ്ങൾ സൗജന്യമായി വാങ്ങാനെത്തിയ ആൾ ഫ്രീസറിൽ കണ്ടത് 16 -കാരിയുടെ തലയും കൈകളും; വീടുവിറ്റത് പെൺകുട്ടിയുടെ അമ്മ, ദുരൂഹത

കൊളറാഡോ:പട്ടണത്തിലെ ഒരു വീട്ടിലെ ഫ്രീസറിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ തലയും കൈകളും ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് കാണാതായതായി സംശയിക്കുന്ന 16 -കാരിയുടേതെന്ന് പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുകയാണ്.  നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊളറാഡോയിലെ...

Popular this week