തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടയിൽ സിമന്റ് തൂണ് ഇളകി ദേഹത്ത് വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മകൻ ഋതിക്(4) ആണ് മരിച്ചത്.
ഋതികിന്റെ അച്ഛന് സുഖമില്ലാത്തതിനാൽ മാതാപിതാക്കൾ രണ്ടുപേരും ആശുപത്രിയിൽ പോയതിനിടെയായിരുന്നു അപകടം. കുട്ടിയെ സമീപത്തെ ബന്ധുവിന്റെ വീട്ടിൽ ഏൽപ്പിച്ചായിരുന്നു ഇരുവരും പോയത്.
വീടിനോട് ചേർന്ന് സിമന്റ് തൂണിൽ സാരി ഉപയോഗിച്ച് കെട്ടിയ ഊഞ്ഞാലിൽ ആടുന്നതിനിടെ സിമന്റ് തൂണ് തകർന്ന് കുഞ്ഞിന്റെ പുറത്തു വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.രാജേഷ്- ചിഞ്ചു ദമ്പതിമാരുടെ മൂന്നാമത്തെ മകനാണ് ഋതിക്. സഹോദരങ്ങൾ: റിയ രാജേഷ്, റിഥു രാജേഷ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News