30.6 C
Kottayam
Friday, October 4, 2024

പുഴയിൽ ചാടി മരിക്കാനെത്തി, പക്ഷേ നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി;പിന്നീട് സംഭവിച്ചത്‌

Must read

മൂവാറ്റുപുഴ: പാലത്തിൽ നിന്ന് നദിയിൽ ചാടി ആത്മഹത്യചെയ്യാൻ എത്തിയ യുവാവ് നദിക്കരയിൽ കിടന്ന് ഉറങ്ങിപ്പോയി. പാലത്തിനോട് ചേർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ സുഖമായി ഉറങ്ങിക്കിടന്ന യുവാവിനെ പൊലീസ് എത്തി വിളിച്ചുണർത്തുകയായിരുന്നു. അതിനാൽ പുഴയിലേക്ക് വീണ് അപകടമുണ്ടാകാതെ രക്ഷപ്പെടുകയും ചെയ്തു. പള്ളുത്തുരുത്തി സ്വദേശി അസീബിനെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് പൊലീസ് പറയുന്നത്. പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കും എന്നുപറഞ്ഞാണ് ഇയാൾ എത്തിയതെന്നും പൊലീസ് പറഞ്ഞു. പുഴയിലേക്ക് ചാടാനായി പഴയപാലത്തിന്റെ കൈവരികൾ മറികടന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾക്ക് മുകളിൽ കയറി നിന്നു. പക്ഷേ, ഇതിനിടെ ഉറക്കം പ്രശ്നമുണ്ടാക്കിത്തുടങ്ങി. ഉറക്കം പിടികൂടിയതോടെ ഇയാൾ പൈപ്പുകൾ തന്നെ ബെഡ്റൂമാക്കി. കിടന്ന് അല്പംകഴിയുമ്പോൾത്തന്നെ നന്നായി ഉറങ്ങുകയും ചെയ്തു.

പാലത്തിലൂടെ നടന്നുപോയ ചിലരാണ് അപകടകരമായ രീതിയിൽ കിടക്കുന്ന യുവാവിനെ കണ്ട് പൊലീസിനെ വിവരമറിയിച്ചത്.പൊലീസ് എത്തുമ്പോൾ ഏതുനിമിഷവും പുഴയിലേക്ക് വീഴാം എന്ന അവസ്ഥയിലായിരുന്നു യുവാവ്.

വിളിച്ചുണർത്തിയശേഷം ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഉറങ്ങുന്നതിനിടെ മറുവശത്തേക്ക് തിരിയാതെ ഒരേ രീതിയിൽ കിടന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മറുവശത്തേക്ക് തിരഞ്ഞിരുന്നു എങ്കിൽ അപകടമുണ്ടായേനെ. മഴയായതിനാൽ പുഴയിൽ നല്ല ഒഴുക്കുമുണ്ടായിരുന്നു.എന്തിനാണ് ഇയാൾ ആത്മഹത്യചെയ്യാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. മദ്യലഹരിയിലായിരിക്കാം ആത്മഹത്യചെയ്യാമെന്ന ചിന്ത ഉണ്ടായതെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അറബിക്കടലിൽ ചക്രവാതച്ചുഴി; 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ  തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു കിഴക്കൻ  അറബിക്കടലിൽ  ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത...

ഇടവേള ബാബു വീണ്ടും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ; വെറുതെ വന്നതാണെന്ന് താരം

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്. ഇത് രണ്ടാം തവണയാണ് താരത്തെ...

മോഹൻലാലിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി; സത്യൻ അന്തിക്കാട് ചിത്രം വരുന്നു, പ്രധാന റോളിൽ സംഗീതയും

കൊച്ചി:ഏറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഓരോ പുതിയ ചിത്രം ഇറങ്ങുമ്പോഴും മലയാള സിനിമയ്ക്ക് അതൊരു ആഘോഷമാണ്. ആവേശത്തോടെയാണ് ആ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് സിനിമകൂടി...

മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിക്കുന്നുവെന്ന് പൊലീസ്; കുറ്റക്കാരനെങ്കിൽ നടപടി

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ലോറിയുടമ മനാഫിന്റെ യൂട്യൂബ് പേജും കമന്റും പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ചുമതലയുള്ള മെഡിക്കൽ കോളേജ് എസിപി. അന്വേഷണത്തിൽ കുറ്റക്കാരനാണെങ്കിൽ മനാഫിനെതിരെ നടപടിയെടുക്കുമെന്ന് എസിപി...

മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി, ‘വലയിലായി’

മുംബൈ: മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎല്‍എമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി. സംവരണവുമായി...

Popular this week