24.3 C
Kottayam
Friday, September 27, 2024

മോഹൻലാലിനെതിരെ സൈന്യത്തിന് പരാതി നല്‍കുമെന്ന് 'ചെകുത്താൻ' യൂട്യൂബര്‍; പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു

Must read

പത്തനംതിട്ട: പറഞ്ഞ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മോഹൻലാലിനെ കുറിച്ച് പറഞ്ഞതില്‍ തെറ്റില്ലെന്നും യുട്യൂബര്‍ അജു അലക്സ് (ചെകുത്താൻ) പറഞ്ഞു. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം. മോഹൻലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.

ചെകുത്താൻ പേജുകളില്‍ അടക്കം ഇനിയും അഭിപ്രായങ്ങള്‍ തുറന്നു പറയും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് മോഹൻലാല്‍ വയനാട്ടില്‍ പോയതിനെക്കുറിച്ച് ഇതേ അഭിപ്രായമുണ്ടെന്നും അജു അലക്സ് അവകാശപ്പെട്ടു. എന്നാല്‍, ഞാൻ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ല. ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ലെങ്കിലും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. മോഹൻലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി നല്‍കും.

ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് അപ്പോള്‍ അവിടെ വേണ്ടത്. ജീവൻ രക്ഷിക്കാനുള്ള മിലിട്ടറിയുടെ വിലപ്പെട്ട സമയമാണ് അത്രയും നേരം പോയത്. സൈന്യത്തിന്‍റെ വിലപ്പെട്ട സമയം മോഹൻലാല്‍ കളഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വീഡിയോ നീക്കം ചെയ്തതെന്നും അജു അലക്സ് പറഞ്ഞു. ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയധികം ആളുകള്‍ അവിടെ എത്തില്ലായിരുന്നു. ഇത് സെലിബ്രിറ്റി ആയതുകൊണ്ടാണ് ആളുകള്‍ കൂടുകയും സെല്‍ഫി എടുക്കുകയും ചെയ്തത്.

മാത്രമല്ല ഇത്തരത്തില്‍ എടുത്ത ചിത്രങ്ങള്‍ മോഹൻലാലിന്‍റെ ഫേയ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യാൻ പാടില്ല. പൊലീസ് കേസെടുത്തതിന് പിന്നാലെ ഞാൻ ഒളിവിലാണെന്നൊക്കെ പ്രചരിപ്പിച്ചു. സ്റ്റേഷനില്‍ എത്താൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ പോയപ്പോഴാണ് തുടര്‍ നടപടിയുണ്ടായത്. അഴിക്കുള്ളിലായതുപോലെയുള്ള ചിത്രങ്ങളൊക്കെയാണ് പ്രചരിച്ചു. താൻ സ്റ്റേഷനിലെത്തിയശേഷം പിന്നീട് പലകാര്യങ്ങളും പ്രചരിച്ചുവെന്നും അജു അലക്സ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് തിരുവല്ല പൊലീസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. നേരത്തെ, യൂട്യൂബറുടെ കൊച്ചി ഇടപ്പള്ളിയിലെ താമസ സ്ഥലത്തുനിന്നും കമ്പ്യൂട്ടർ അടക്കം എല്ലാ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്. കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. 

ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബിലും ഫേസ്ബുക്കിലും റിയാക്ഷന്‍ വീഡിയോകള്‍ ചെയ്യുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നടൻ മോഹൻലാലിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളെ തുടര്‍ന്നാണ് ചെകുത്താനെതിരെ നടപടിയെടുത്തത്. 

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അൻവറിന്‍റെ തുറന്നുപറച്ചിൽ അതീവ ഗൗരവം; നിര്‍ണായക തീരുമാനവുമായി യുഡിഎഫ്, മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം

തിരുവനന്തപുരം: പിവി അൻവറിന്‍റെ യുദ്ധ പ്രഖ്യാപനം ആയുധമാക്കാൻ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗം തീരുമാനിച്ചു. ഭരണകക്ഷി എംഎൽഎയായ പിവി അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗത്തിൽ...

അൻവർ പറഞ്ഞതിൽ ഒരു ഗുരുതര ആരോപണവുമില്ല, ആലോചിച്ച് ആവശ്യമായ നിലപാടെടുക്കും: എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: പി.വി. അൻവർ എം.എൽ.എ. ഉന്നയിച്ചത് ഗുരുതര ആരോപണമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും വെള്ളിയാഴ്ച വിശദമായി കാര്യങ്ങൾ പറയാമെന്നും ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു. പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക്...

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററിൽ പൊതുദർശനത്തിനു വെച്ചില്ല; മുഖ്യമന്ത്രിക്ക് യൂറോപ്പിൽപോകാനെന്ന് അൻവർ

നിലമ്പൂർ: തൃശ്ശൂരിൽ ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം വിജയിച്ചുവെന്ന് പി.വി അൻവർ എം.എൽ.എ. ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തേണ്ട ആവശ്യമുള്ള വ്യക്തിയായിരിക്കാം എ.ഡി.ജി.പി.ക്ക് നിർദേശം നൽകിയതെന്നും പി.വി. അൻവർ പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യം ആർക്കാണോ...

‘പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി’ റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്ന് അന്‍വര്‍

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎല്‍എ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍...

‘ജനങ്ങള്‍ തന്നത്, എംഎൽഎ സ്ഥാനം രാജിവെക്കില്ല’; എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പി വി അൻവർ

മലപ്പുറം: എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂര്‍ എംഎൽഎ പി വി അൻവർ. പാര്‍ലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങള്‍ തന്നതാണ്. പാർട്ടി...

Popular this week