23.5 C
Kottayam
Saturday, October 12, 2024

‘പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി’ റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്ന് അന്‍വര്‍

Must read

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎല്‍എ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു.എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്‍റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു എന്നതാണെന്നും മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചു വിലങ്ങിട്ടുവെന്നും പിവി അൻവര്‍ പറഞ്ഞു. അടിസ്ഥാന തൊഴിലാളികളെ പാവങ്ങളെ സഹായിക്കാനാണ് പാർട്ടി. പാർട്ടി പാർട്ടി എന്നു പറഞ്ഞു ഒന്നും മിണ്ടാൻ പ്രവർത്തകരെ സമ്മതിക്കില്ല.

പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേട്. പാർട്ടിയിൽ അടിമത്തമാണ്. ഉദ്യോഗസ്ഥമേധാവിത്വം ആണ് സർക്കാർ സംഭാവന. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാൻ പിണറായിക്കേ കഴിയു.

ഈ നിലയിലാണ് പോക്ക് എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണെന്നും ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാർട്ടിയെന്നും പിവി അൻവര്‍ പറഞ്ഞു. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ള തല്ല പാർട്ടി.  മരുമകനു വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണം. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്.

ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചത്. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയ പ്രശ്നവും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.കണ്ണൂരിലെ സഖാക്കൾക്ക് ഇതിൽ വലിയ വേദനയുണ്ടെന്നും ആ സമയത്ത് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയെന്നും പിവി അൻവര്‍ ആരോപിച്ചു.


ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിൽ ഇനി പങ്കെടുക്കില്ലെന്നും പിവി അൻവര്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ വിമർശിച്ച ഡി.എൻ.എ പരാമർശവും പി.വി.അൻവർ മയപ്പെടുത്തി.

ഗാന്ധി കുടുംബത്തോട് ബഹുമാനം മാത്രമാണുള്ളതെന്ന് പിവി അൻവര്‍ പറഞ്ഞു.സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും പിവി അൻവര്‍ തുറന്നടിച്ചു.

ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിപിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല.  മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായെന്നും പിവി അൻവര്‍ പറഞ്ഞു. അതേസമയം, പിവി അൻവറിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കാൻ മന്ത്രി റിയാസ് തയ്യാറായില്ല. ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

ഇടുക്കി: നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മുകളിലേക്ക് മറിഞ്ഞു. വീട് പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തം ഒഴിവായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ...

എട്ട് മുൻ ലോക്കൽ സെക്രട്ടറിമാർ അടക്കം എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം...

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ...

അമ്മയോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ലോറിയിടിച്ചു ബസിനടിയിൽപ്പെട്ടു; യുവാവ് മരിച്ചു

ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുതന കുറ്റിശ്ശേരിൽ ഷാജൻ ചാക്കോയുടെ മകൻ സുബിൻ ഷാജൻ (26) ആണ് മരിച്ചത്. ദേശീയപാതയിൽ കരിയിലക്കുളങ്ങര പെട്രോൾ പമ്പിനു സമീപം ആറാം തീയതി വൈകിട്ട്...

റോഡ് ക്രോസ് ചെയ്യവേ സ്കൂട്ടർ ഇടിച്ചു, തെറിച്ച് വീണ വയോധികന് മേൽ ബസ് കയറി; കുന്നംകുളത്ത് 62 കാരന്‍ മരിച്ചു

കുന്നംകുളം: തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍  പന്തല്ലൂരില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡില്‍ വീണ വയോധികന്‍ ബസ് കയറി മരിച്ചു. ചൊവ്വന്നൂര്‍ പന്തല്ലൂര്‍ സ്വദേശി ശശി (62)യാണ് മരിച്ചത്. ഇന്നലെ രാത്രി 8:30 യോടെയാണ് അപകടം...

Popular this week