24.9 C
Kottayam
Thursday, September 19, 2024

ചലനം നിലച്ച ശരീരമായി എട്ടുമാസം, ജീവന്‍ രക്ഷിക്കാന്‍ ഇതുവരെ ചിലവഴിച്ചത് 40 ലക്ഷത്തിലധികം രൂപ,നിപ്പയുടെ പിടിയില്‍ ദുരിത കിടക്കയിലായ നഴ്‌സ്

Must read

കോഴിക്കോട്: വീണ്ടുമൊരു ജീവനെടുത്ത് ‘നിപ്പ’ക്കാലം പിന്‍വാങ്ങുകയാണ്. മറ്റാര്‍ക്കും നിപ്പയില്ലെന്ന ആശ്വാസ വാര്‍ത്ത എത്തുമ്പോഴും കഴിഞ്ഞ ‘നിപ്പ’ക്കാലത്തിന്റെ ബാക്കിപത്രമായി ദുരിതക്കിടക്കയിലായ ഒരു ആരോഗ്യപ്രവര്‍ത്തകന്‍ ഇവിടെയുണ്ട്. മംഗളൂരു മര്‍ദാല സ്വദേശി ടിറ്റോ തോമസാണ് (24) ഏവര്‍ക്കും നൊമ്പരമാവുന്നത്. കോഴിക്കോട് നഗരത്തില സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു ടിറ്റോ. ഇതേ ആശുപത്രിയില്‍ ഏട്ടുമാസമായി കോമയില്‍ തുടരുകയാണ് ടിറ്റോ. നിപ്പയ്ക്കു ശേഷമുള്ള ലേറ്റന്റ് എന്‍സഫലൈറ്റിസാണ് (നിപ എന്‍സഫലൈറ്റിസ്) ടിറ്റോയെ കിടപ്പിലാക്കിയത്.

2023ലാണ് ടിറ്റോയ്ക്ക് ആശുപത്രിയിലെത്തിയ രോഗിയില്‍ നിന്നും നിപ്പ പിടിപെടുന്നത്. രോഗി പിന്നീട് മരിച്ചു. എന്നാല്‍ അത്യാഹിത വിഭാഗത്തിലെ നഴ്‌സായിരുന്ന ടിറ്റോയ്ക്ക് രോഗം ഭേദമായി. രോഗം ഭേദമായി പഴയ ചുറുചുറുക്ക് വീണ്ടെടുത്തെങ്കിലും പിന്നീട് ടിറ്റോ വീണ്ടും ആശുപത്രി കിടക്കയിലായി. ശക്തമായ തലവേദനയാണ് ടിറ്റോയെ വലച്ചത്. തുടര്‍ന്നു പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. നിപ്പ രോഗം മാറിയശേഷം പില്‍ക്കാല അവസ്ഥയുടെ ഭാഗമായി ചിലരില്‍ മസ്തിഷ്‌കജ്വരമുണ്ടാകുന്നതാണ് നിപ്പ എന്‍സഫലൈറ്റിസ്.

ഇത് ചിലപ്പോള്‍ രോഗബാധിതനെ അബോധാവസ്ഥയിലേക്കു നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് ഈ രോഗത്തിനു നല്‍കുന്നത്. രോഗം ബാധിച്ചതിന് പിന്നാലെ ടിറ്റോയും അബോധാവസ്ഥയിലായി. ഇദ്ദേഹത്തിനു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ തുടരുന്നത്.

ചികിത്സച്ചെലവുകള്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടുണ്ട്. 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുകഴിഞ്ഞു.ജോലിയുപേക്ഷിച്ച് ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണു സഹോദരന്‍ ഷിജോ തോമസും അമ്മ ലിസിയും. തുടര്‍ചികിത്സയ്ക്കായി സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായം വേണമെന്നാണു കുടുംബം പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week