24 C
Kottayam
Tuesday, December 3, 2024

ഈ മദ്യങ്ങള്‍ ചെറിയ തോതില്‍ സേവിയ്ക്കുന്നത്‌ ആരോഗ്യത്തിന് ഗുണകരം?സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഹാനികരമല്ലാത്തവ ഇവ

Must read

മദ്യപാനം, ഒഴിവാക്കേണ്ട ഒന്നാണ് എങ്കിലും, അതിന് കഴിയാതെ വന്നാല്‍ നിയന്ത്രിക്കുക തന്നെ വേണം. നിയന്ത്രിതമായ രീതിയില്‍ ചില പ്രത്യേക മദ്യ ഇനങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ശരിയായ ഇനം മദ്യം തിരഞ്ഞെടുക്കുകയും, അത് പരിമിതമായ അളവില്‍ ഉപയോഗിക്കുകയും ചെയ്താല്‍ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിയന്ത്രിതമായ അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതായ മദ്യ ഇനങ്ങളുടെ പട്ടികയും വിദഗ്ധര്‍ പുറത്തു വിട്ടിട്ടുണ്ട്.

അതില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് റെഡ് വൈന്‍ ആണ്. റെസ്വെരറ്റോള്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിദ്ധ്യം ഉയര്‍ന്ന തോതില്‍ ഉള്ളതിനാല്‍, വിവിധ മദ്യങ്ങളില്‍ വെച്ച് ഏറ്റവും ആരോഗ്യകരമായത് റെഡ് വൈന്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി മുന്തിരിയുടെ തൊലിയില്‍ കണ്ടുവരുന്ന റെസ്വെരറ്റോള്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല, പ്രായാധിക്യം പ്രകടമാകുന്നത് വൈകിപ്പിക്കാനും ഇതിന് വലിയൊരു പരിധിവരെ കഴിയും.

പരിമിതമായ അളവില്‍ റെഡ് വൈന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്. നല്ല കൊളസ്‌ട്രോള്‍ (എച്ച് ഡി എല്‍) അളവ് വര്‍ദ്ധിപ്പിച്ചും ആര്‍ട്ടറിക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നത് തടഞ്ഞുമാണ് ഇത് ഹൃദയത്തെ സംരക്ഷിക്കുന്നത്. വിദഗ്ധര്‍ പറയുന്നത് പ്രതിദിനം സ്ത്രീകള്‍ക്ക് ഒരു ഗ്ലാസ്സും പുരുഷന്മാര്‍ക്ക് രണ്ട് ഗ്ലാസ്സും വൈന്‍ കഴിക്കുന്നത് ഗുണകരമാകും എന്നാണ്.

ഷാംപെയ്ന്‍ ആണ് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരന്‍. മറ്റ് പല മദ്യ ഇനങ്ങളേക്കാളും കലോറി ഇതില്‍ കുറവാണ് എന്നതാണ് ഇതിന്റെ ഗുണം. അതിനു പുറമെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പോളിഫിനോള്‍സ് എന്ന ആന്റിഓക്സിഡന്റും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.മാത്രമല്ല, ഇതില്‍ ആല്‍ക്കഹോളിന്റെ അംശം മറ്റു പല മദ്യ ഇനങ്ങളേക്കാള്‍ കുറവുമാണ്.

മൂന്നാം സ്ഥാനം ടെക്കിലക്കാണ്. പ്രത്യേകിച്ചും 100 ശതമാനവും അഗവേ എന്ന സസ്യത്തില്‍ നിന്നും ഉദ്പാദിപ്പിക്കുന്ന ടെക്കില മറ്റ് പല മദ്യങ്ങളേക്കാള്‍ നല്ലതാണ് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അഗവിന്‍സ് എന്ന നാച്ചുറല്‍ ഷുഗര്‍ ധാരാളമായി അഗവെ സസ്യത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹിക്കുകയില്ല എന്ന് മാത്രമല്ല, ഡയറ്ററി ഫൈബര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യും. അതായത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയില്ല എന്ന് ചുരുക്കം.ചില പഠനങ്ങളില്‍ പറയുന്നത് ടെക്കില ദഹനത്തിന് സഹായകരമാകുമെന്നും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ്.

പരിമിതമായ അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു മദ്യം വിസ്‌കിയാണ്. ഫ്രീ റാഡിക്കലുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എല്ലാജിക് ആസിഡ് എന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ കാണപ്പെടുന്നു. ഹൃദയാരോഗ്യവുമായും വിസ്‌കിക്ക് ബന്ധമുണ്ട്. ജുനിപെര്‍ ബെറിയില്‍ നിന്നും ഉണ്ടാക്കുന്ന ജിന്‍ ആണ് മിതമായ അളവില്‍ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനം നല്‍കുന്ന മറ്റൊരു മദ്യം. ദഹനത്തിന് ഇത് ഏറെ സഹായകരമാകും. ജുനിപെര്‍ ബെറികള്‍ ഔഷധാവശ്യങ്ങള്‍ക്കായും ഉപയോഗിക്കുന്ന ഒന്നാണ്. ലൈറ്റ് ബിയര്‍, ജാപ്പനീസ് മദ്യമായ സേക്ക് എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റ് മദ്യങ്ങള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
- Advertisement -

More articles

ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്;നടപടി സിപിഎം വിട്ട് ബിജെപിയിലേക്ക് പോയതിന് പിന്നാലെ

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് നടപടി. സിപിഎം കായംകുളം ഏരിയ...

വിവാഹമോചനത്തിനു ശേഷം കഞ്ചാവിനും രാസലഹരിക്കും അടിമപ്പെട്ടു; നിർത്തിയത് അമേയ കാരണം, വെളിപ്പെടുത്തി ജിഷിൻ

കൊച്ചി:സമീപകാലത്ത് സോഷ്യല്‍ മീഡിയയിലും പാപ്പരാസികള്‍ക്കിടയിലും ഏറ്റവുമധികം ചര്‍ച്ചയായ പേരുകളാണ് സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്റെയും അമേയ നായരുടേതും. ഇരുവരുടെയും സൗഹൃദം പലരും പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഒന്നിച്ചുള്ള...

സംശയാസ്പദ സാഹചര്യത്തിൽ തകർന്ന മത്സ്യബന്ധന ബോട്ട്; പരിശോധിച്ചപ്പോൾ 2300 കിലോ കൊക്കെയ്ൻ, 13 പേർ പിടിയിൽ

കാൻബറ: കടലിൽ വൻ മയക്കുമരുന്ന് വേട്ട. 2300 കിലോഗ്രാം (2.3 ടൺ) കൊക്കെയ്ൻ പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ ബോട്ടിൽ നിന്നാണ്. ഓസ്‌ട്രേലിയൻ പൊലീസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. 13...

അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കി; രണ്ടര വയസുകാരിക്കൊപ്പം അഞ്ച് വയസുകാരി ചേച്ചിയും ശിശുക്ഷേമ സമിതിയില്‍; സംരക്ഷണം നല്‍കേണ്ട ഇടത്ത് ക്രൂരത

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ പാര്‍പ്പിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് ആയമാരുടെ കൊടുംക്രൂരത പുറത്തറിഞ്ഞത് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ മറ്റൊരു ആയയോട് തുറന്നുപറഞ്ഞതോടെ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട് തൈക്കാട് ആശുപത്രിയില്‍ വിവരം...

‘അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല’ നിറഞ്ഞ കണ്ണുകളോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി, പൊട്ടിക്കരഞ്ഞ് മന്ത്രിയും

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം...

Popular this week