24.5 C
Kottayam
Friday, September 20, 2024

അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിറയും’ വീണു; പരാജയം ഹൃദയഭേദകമെന്ന് നിര്‍മ്മാതാവ് മഹാവീര്‍ ജയിന്‍

Must read

മുംബൈ: ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്‍റസ്ട്രിയില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്‍ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്‍ച്ച നേരിട്ടത് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ്. 

അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് സര്‍ഫിറയുടെ ഓപണിംഗ് വെറും 2.50 കോടി ആയിരുന്നു. അടുത്തിടെ ഇറങ്ങിയവയില്‍ 3 കോടിക്ക് താഴെ ഓപണിംഗ് നേടുന്ന നാലാമത്തെ അക്ഷയ് കുമാര്‍ ചിത്രമാണ് സര്‍ഫിറ. പത്ത് ദിവസത്തില്‍ ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും 21.55 കോടി മാത്രമാണ് നേടിയത്. അടുത്തകാലത്ത്  അക്ഷയ് കുമാറിന്‍റെ ഏറ്റവും വലിയ പരാജയമാണ് ഈ റീമേക്ക് ചിത്രം. 

സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ്  സർഫിറ. തമിഴ് ചിത്രത്തിന്‍റെ സംവിധായിക സുധ കൊങ്കര തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. അതേ സമയം സര്‍ഫിറയുടെ പരാജയത്തിന് പിന്നാലെ ബോളിവുഡ് പ്രൊഡ്യൂസര്‍ മഹാവീർ ജെയിന്‍ വളരെ ദു:ഖത്തോടെയാണ് പ്രതികരിച്ചത്. അക്ഷയ് കുമാര്‍ അഭിനയിച്ച് രാം സേതു തുടങ്ങിയ ചിത്രങ്ങളുടെ സഹ നിര്‍മ്മാതാവാണ് മഹാവീര്‍ ജയിന്‍ 

“നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കുന്ന ഒരു അസാധാരണ ചിത്രമാണ് സർഫിറ. കഥാപാത്രത്തിന്‍റെ ദൃഢത എന്നെ ആഴത്തിൽ പ്രചോധിപ്പിപ്പിക്കുന്നതാണ്. നല്ല ഉള്ളടക്കത്തിന് എല്ലായ്‌പ്പോഴും നല്ല സ്വീകാര്യത ലഭിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  എന്നാൽ സർഫിറ പോലുള്ള സിനിമകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തത് ഹൃദയഭേദകമാണ്. എനിക്ക് അറിയാവുന്ന സിനിമ കണ്ടവരെല്ലാം രചന, സംവിധാനം, അഭിനയം തുടങ്ങി ചിത്രത്തിന്‍റെ എല്ലാ മേഖലകളും നന്നായി എന്ന് പറഞ്ഞു

അക്ഷയ് കുമാറിന്‍റെ ഏറ്റവും മികച്ച പ്രകടനമാണ് സര്‍ഫിറയിലെ എന്നാണ് എന്‍റെ വിശ്വാസം. അദ്ദേഹം ഹൃദയവും ആത്മാവും നല്‍കിയാണ് പ്രവര്‍ത്തിച്ചത്. ഈ ചിത്രം പ്രേക്ഷകരുടെ  കൂടുതല്‍ സ്നേഹം അര്‍ഹിക്കുന്നുണ്ട്” മഹാവീര്‍ ജയിന്‍  പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week