25 C
Kottayam
Monday, September 16, 2024

4200 രൂപയ്ക്ക് കാറിൽ ഇന്ധനം നിറയ്ക്കും,കാശ് കൊടുക്കാതെ മുങ്ങും; കോട്ടയത്തെ പെട്രോള്‍ കള്ളനെ തപ്പി പൊലീസ്

Must read

കോട്ടയം: കോട്ടയം ജില്ലയിലെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം  പണം നൽകാതെ ഒരു കാർ മുങ്ങുന്നതായി പരാതി. കാസർഗോഡ് റജിസ്ട്രേഷൻ ഉള്ള വ്യാജ നമ്പർ പ്ലേറ്റ് ആണ് ഇതിനായി കാർ ഉപയോഗിക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു പമ്പിൽ നിന്നും കഴിഞ്ഞദിവസം 4200 രൂപക്ക് ഇന്ധനം നിറച്ച് പണം നൽകാതെ കാർ മുങ്ങി.

ഓൺലൈൻ പെയ്മെന്റ് വഴി പണമടച്ചെന്ന്  ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ഇതിനുശേഷം കടന്നു കളയുകയും ചെയ്യുകയായിരുന്നു.  ഒരു വർഷം മുൻപും ഇതേ കാർ സമാനമായ രീതിയിൽ കോട്ടയത്തെ നഗരത്തിലുള്ള ഒരു പമ്പിൽ നിന്നും 4200 രൂപക്ക് ഇന്ധനം നിറച്ച ശേഷം കടന്നു കളഞ്ഞതായി പമ്പ് ഉടമകൾ ആരോപിക്കുന്നു.

കോട്ടയം ജില്ലയിലെമ്പാടും ഇത്തരത്തിൽ പമ്പ് ജീവനക്കാരെ ഈ കാർ കബളിപ്പിച്ചിട്ടുണ്ട് എന്നും പമ്പുടമകൾ ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

ജ്വലിയ്ക്കുന്ന ഓര്‍മ്മയായി രക്തതാരകം;യച്ചൂരിയ്ക്ക് വിട നല്‍കി രാജ്യം

ന്യൂഡല്‍ഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറി. ഡല്‍ഹി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു....

Popular this week