24.6 C
Kottayam
Friday, June 5, 2026

മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും;മലയാളി ആരാധകർക്ക് ഓണം സർപ്രൈസുമായി തലൈവർ

Must read

ചെന്നൈ:ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. എങ്ങും ആ​ഘോഷത്തിന്റെ ആരവങ്ങൾ ഉയർന്ന് കേൾക്കുന്നതിനിടെ തന്റെ മലയാളി ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് രജനികാന്ത്. കൂലി എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ സെറ്റിൽ നിന്നുമുള്ള റീൽസ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

മുണ്ടും ഷർട്ടും കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മലയാളി തനിമയിൽ ആണ് രജനികാന്ത് വീഡിയോയിൽ ഉള്ളത്. അദ്ദേഹത്തിന്റെ തന്നെ വേട്ടയ്യൻ എന്ന ചിത്രത്തിലെ മനസിലായോ ​ഗാനത്തിനാണ് രജനികാന്ത് ചുടുവയ്ക്കുന്നത്. ​ഗാനരം​ഗത്തിലെ രസകരമായി സ്റ്റെപ്പും അദ്ദേഹം വയ്ക്കുന്നുണ്ട്. “കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം”, എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കമന്റ് ബോക്സിൽ എങ്ങും മലയാളികളുടെ ആശംസാ പ്രവാഹമാണ്. 

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന കൂലിയില്‍ മലയാളത്തിന്‍റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന സൗബിന്‍റെ ക്യാരക്ടര്‍ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗാര്‍ജുനയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

നടന്‍ സത്യരാജും രജനികാന്തും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂലി. മിസ്റ്റര്‍ ഭരത് എന്ന സിനിമയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവാസന ചിത്രം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. കൂലി അടുത്ത വര്‍ഷം തിയറ്ററില്‍ എത്തും. 

- Advertisement -

വന്‍ താരനിര അണിനിരക്കുന്ന രജനികാന്ത് ചിത്രമാണ് വേട്ടയ്യന്‍. ചിത്രം ഒക്ടോബര്‍ 10ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങി മലയാളി താരങ്ങളും സുപ്രധാന വേൽത്തില്‍ എത്തുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week