31 C
Kottayam
Friday, September 20, 2024

ഇനി മുതല്‍ ഖത്തറിലും യുപിഐ കിട്ടും; പേമെന്റുകള്‍ ഇങ്ങനെ ചെയ്യാം

Must read

ദോഹ: ഇന്ത്യയുടെ യുപിഐ എല്ലായിടത്തേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍-ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടക്കം എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ് ലിമിറ്റഡ് യുപിഐ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ഖത്തറില്‍ കൂടി യുപിഐ ലോഞ്ച് ചെയ്തിരിക്കുകയാണ്. ക്യുഎന്‍ബിയുമായിട്ടാണ് അവര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ സാമ്പത്തിക സ്ഥാപനമാണിത്. ഖത്തറിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ക്യൂആര്‍ കോഡ് കേന്ദ്രീകരിച്ചുള്ള യുപിഐ പേമെന്റുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഖത്തറിലാകെ ഈ പേമെന്റുകള്‍ ഇനി ലഭ്യമാവും. ഖത്തറിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അടക്കം ഇനി യുപിഐ പേമെന്റുകള്‍ ചെയ്യാനാവും.

ക്യുഎന്‍ബിയുടെ മെര്‍ച്ചന്റ് നെറ്റ്‌വര്‍ക്ക് വഴിയാണ് യുപിഐ പേമെന്റുകള്‍ ഖത്തറില്‍ നടത്താനാവുക. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും, ഖത്തര്‍ വഴി കടന്നുപോകുന്നവര്‍ക്കുമെല്ലാം ഈ പേമെന്റ് രീതി ഗുണം ചെയ്യും. ഖത്തറില്‍ യുപിഐ പേമെന്റ് സാധ്യമാകുന്നതോടെ ഇവിടം സന്ദര്‍ശിക്കുന്ന വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ പറഞ്ഞു.

ബാങ്കിംഗ് ഇടപാടുകള്‍ വളരെ ലളിതമാക്കപ്പെടും. അതുപോലെ ഖത്തറിലേക്കുള്ള യാത്ര വരെ പേമെന്റ് എളുപ്പത്തില്‍ നടക്കുന്നതോടെ ലളിതമാകും. യാതൊരു തടസ്സവും നേരിടേണ്ടി വരില്ല. ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ഗുണം കൂടുതലായി ലഭിക്കുക.

ഖത്തറിലെ ഏത് റീട്ടെയില്‍ സ്‌റ്റോറുകളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, മറ്റ് സുഖവാസ കേന്ദ്രങ്ങളിലും, ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലും ഹോട്ടലുകളിലും ഈ പേമെന്റ് രീതികള്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാം. എന്തു ചെറിയ സാധനം വാങ്ങാനും ഇനി ബാങ്കുകളെ നേരിട്ട് ബന്ധപ്പെടേണ്ടി വരില്ല. അതല്ലെങ്കില്‍ എക്‌സ്‌ചേഞ്ചിന്റെ സേവനം തേടേണ്ടിയും വരില്ല.

ബാങ്കിംഗ് ഇടപാടുകളില്‍ വിപ്ലവകരമായ മാറ്റത്തിനാണ് ഇത് തുടക്കമിടുന്നത്. പുതിയ ഡിജിറ്റല്‍ പേമെന്റ് മാര്‍ഗമാണിത്. ഇതുവഴി ഖത്തറിലേക്കുള്ള യാത്രക്കാരുടെ സുഗമമായ യാത്രയാണ് ലക്ഷ്യമിടുന്നതെന്ന് ക്യുഎന്‍ബി ഗ്രൂപ്പ് റീട്ടെയില്‍ ബാങ്കിംഗിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവായ അദില്‍ അലി അല്‍ മാല്‍കി പറഞ്ഞു.

ഖത്തറിലെ വ്യാപാരികള്‍ക്ക് വേഗത്തിലുള്ള പേമെന്റുകളും ഇതുവഴി സാധ്യമാക്കാം. കടയില്‍ നിന്ന് പണം നേരിട്ട് വാങ്ങുന്ന രീതിയും ഒഴിവാക്കാനാവും. യുപിഐ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍പിസിഐ നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണലുമായി സഹകരിക്കുന്നുണ്ട്. യുഎഇയില്‍ അടക്കം ഈ പേമെന്റുകള്‍ ഫലപ്രദമായിരിക്കും. അതുപോലെ യുഎഇ സന്ദര്‍ശിക്കുന്നവര്‍ക്കും അവിടെ താമസിക്കുന്നവര്‍ക്കും പുതിയ യുപിഐ സംവിധാനം ഗുണം ചെയ്യും.

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ എളുപ്പത്തില്‍ തന്നെ പേമെന്റ് നടത്താം. അന്താരാഷ്ട്ര തലത്തില്‍ പല യാത്രക്കാര്‍ക്കും യുപിഐ ഗുണം ചെയ്യും. യുപിഐ സേവനങ്ങള്‍ ഇതിനോടകം പല രാജ്യത്തും ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഈഫല്‍ ടവറിലും യുപിഐ സേവനം ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week