24.5 C
Kottayam
Friday, June 5, 2026

യാത്രക്കാരുടെ എണ്ണത്തിൽ വർധന;കൊച്ചി മെട്രോ 2 ട്രെയിനുകൾ കൂടി അധികം ഓടിക്കും

Must read

കൊച്ചി ∙ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. കഴിഞ്ഞ 10 ദിവസമായി ഒരു ലക്ഷത്തിലധികം ആളുകളാണ് പ്രതിദിനം കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ഇതോടെയാണ് അധിക സർവീസ് ആരംഭിക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചത്.

2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള 1.64 കോടി പേരാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ജൂലൈ 1 മുതൽ 11 വരെ ഏകദേശം 12 ലക്ഷം പേരും മെട്രോയിൽ സഞ്ചരിച്ചു. ഈ സാഹചര്യത്തിൽ 2 ട്രെയിനുകൾ കൂടി അധികമായി ഓടിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം.

ജൂലൈ 15 മുതൽ ഇതനുസരിച്ച് 12 ട്രിപ്പുകൾ അധികമായി ഉണ്ടാകും. ഇതോടെ, തൃപ്പൂണിത്തുറ മുതൽ ആലുവ വരെയും തിരിച്ചുമായി പ്രതിദിനം 250 ട്രിപ്പുകളായിരിക്കും കൊച്ചി മെട്രോ നടത്തുക. 3 കോച്ചുകളുള്ള 12 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. 

കലൂർ ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ മത്സരങ്ങൾ ഉള്ളപ്പോഴും മറ്റ് വിശേഷ ദിവസങ്ങളിലും കൊച്ചി മെട്രോ അധിക സര്‍വീസുകൾ നടത്താറുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഇത് സ്ഥിരമാക്കാനാണ് തീരുമാനം.

- Advertisement -

രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമുള്ള തിരക്കേറിയ സമയങ്ങളിൽ രണ്ടു ട്രെയിനുകൾ തമ്മിലുള്ള കാത്തിരിപ്പു സമയം നിലവിൽ 7 മിനിറ്റും 45 സെക്കൻഡുമാണ്. രണ്ടു ട്രെയിനുകൾ കൂടി അധികമായി വരുന്നതോടെ കാത്തിരിപ്പു സമയം 7 മിനിറ്റായി കുറയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week