26.6 C
Kottayam
Sunday, November 10, 2024
test1
test1

ഗംഭീറിന്‍റെ ആവശ്യം വെട്ടി ബി.സി.സി.ഐ,വിനയ്‌കുമാറിനെ ബൗളിംഗ് കോച്ച് ആയി പരിഗണിക്കില്ല;സാധ്യത ഈ രണ്ട് താരങ്ങൾക്ക്

Must read

മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ പരിശീലക സ്ഥാനത്തേക്കോ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗംഭീര്‍ തന്നെയാണ് അഭിഷേക് നായരുടെ പേര് ബിസിസിഐക്ക് മുമ്പാകെ വെച്ചത്. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സ് അടക്കമുള്ള താരങ്ങളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെുടെ പേരാണ്.

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചത്.

എന്നാല്‍ വിനയ് കുമാറിന്‍റെ പേര് ബിസിസിഐ തുടക്കത്തിലെ തള്ളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബൗളിംഗ് പരിശീലകനായി മുന്‍ പേസര്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ആണ് ബിസിസിഐ പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കായി 92 ടെസ്റ്റുകളില്‍ നിന്ന് 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള സഹീര്‍ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ മുൻ ടീം ഡയറക്ടറുമായിരുന്നു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളുമാണ് സഹീര്‍.ഗംഭീറിനെപ്പോലെ കര്‍ക്കശക്കാരനായ കോച്ച് ഉള്ളപ്പോള്‍ സീനിയര്‍ താരങ്ങളുമായുള്ള ബന്ധം ഉലയാതിരിക്കാന്‍ സഹീറിനെപ്പോലൊരു താരത്തിന്‍റെ സാന്നിധ്യം സഹായിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

ലക്ഷ്മിപതി ബാലാജി ഇന്ത്യക്കായി എട്ട് ടെസ്റ്റകളില്‍ നിന്ന് 27 വിക്കറ്റുകളും 30 ഏകദിനങ്ങളില്‍ നിന്ന് 34 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ബൗളിംഗ് പരിശീലകനായ പരിചയ സമ്പത്തും ബാലാജിക്കുണ്ട്. സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനൊപ്പം അദ്ദേഹത്തിന്‍റെ സഹപരിശീലകരായിരുന്ന ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരം സ്ഥാനമൊഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് വീണ്ടുമൊരു ഊഴം കൂടി കൊടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും ഇക്കാര്യത്തിൽ ഗംഭീറിന്‍റെ തീരുമാനം അംഗീകരിക്കനാണ് ബിസിസിഐ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു,മലയാളത്തിലും ശ്രദ്ധേയ വേഷങ്ങൾ

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. ഡബ്ബിങ് കലാകാരൻ കൂടിയായ അദ്ദേഹത്തിന്റെ മരണം...

കൊല്ലത്ത് യുവതിയെ വീട്ടിൽക്കയറി തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യചെയ്തു

കൊല്ലം: അഴീക്കലില്‍ യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുകത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്. പൊള്ളലേറ്റ അഴീക്കല്‍ പുതുവല്‍ സ്വദേശി ഷൈജാമോള്‍...

രഞ്ജി ട്രോഫി: യു.പിക്കെതിരേ ജയത്തോടെ കേരളം രണ്ടാമത്; സൽമാൻ നിസാറിന് ആയിരം റൺസ് നേട്ടം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. ബൗളര്‍മാരുടെ കരുത്തില്‍ ഒരിന്നിങ്സിനും 117 റണ്‍സിനുമാണ് കേരളം യു.പിയെ തോല്‍പിച്ചത്. തലശ്ശേരിക്കാരന്‍ സല്‍മാന്‍ നിസാര്‍ രഞ്ജി മത്സരങ്ങളില്‍ ആയിരം റണ്‍സ് നേട്ടം...

വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍പകര്‍ത്തുകയും ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായി പൊയ്‌ക്കൊണ്ടിരുന്ന കോച്ചിങ് സെന്ററിലെ...

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പരുക്കേറ്റ ബികോം വിദ്യാര്‍ത്ഥിനി മരിച്ചു,സുഹൃത്ത് ചികിത്സയിൽ

കൊച്ചി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.