31.6 C
Kottayam
Saturday, December 7, 2024

കളിയ്ക്കിടെ സഞ്ജുവിനോട് കലിച്ച് മാർക്കോ യാൻസൻ; ഓടിയെത്തി ഇടപെട്ട് സൂര്യകുമാർ, ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കെതിരെ ആരാധകർ

Must read

- Advertisement -

ഡർബൻ : ദക്ഷിണാഫ്രിക്ക – ഇന്ത്യ ഒന്നാം ട്വന്റി20 മത്സരത്തിനിടെ പോരാട്ടച്ചൂടേറ്റി ഗ്രൗണ്ടിൽ ഇന്ത്യൻ താരം സഞ്ജു സാംസണും ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസനും തമ്മിൽ വാക്പോര്. പിച്ചിൽ കയറി സഞ്ജു പന്തെടുക്കുന്നതിനെ മാർക്കോ യാൻസൻ എതിർത്തതോടെയാണ് തർക്കം ഉടലെടുത്തത്. ഉടൻതന്നെ സഞ്ജു ഇക്കാര്യം ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും താരം ഓടിയെത്തി പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. സഞ്ജുവിനെ ന്യായീകരിച്ചും ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഇടപെടലിനെ പ്രതികൂലിച്ചും യാൻസനുമായി നേർക്കുനേർ തർക്കിക്കുന്ന സൂര്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. 

ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുന്നതിനിടെ 15–ാം ഓവറിലാണ് സംഭവം. രവി ബിഷ്ണോയ് എറിഞ്ഞ ഈ ഓവർ ആരംഭിക്കുമ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 36 പന്തിൽ 102 റൺസ്. ആദ്യ പന്തിൽ ജെറാൾഡ് കോട്സെയുടെ വക സിക്സർ. രണ്ടാം പന്തിൽ സിംഗിൾ. കോട്സെ ലോങ് ഓഫിലേക്ക് തട്ടിയിട്ട പന്തിൽ സിംഗിൾ പൂർത്തിയാക്കിയതിനു പിന്നാലെയാണ് യാൻസൻ സ‍ഞ്ജുവിനു നേരെ തിരിഞ്ഞത്.

ഫീൽഡർ ത്രോ ചെയ്ത പന്ത് കയ്യിലൊതുക്കാനാകാതെ തട്ടിത്തെറിച്ചതോടെ, സഞ്ജു പിച്ചിൽ കയറി പന്തെടുത്തു. ഇതിനെ മാർക്കോ യാൻസൻ ചോദ്യം ചെയ്യുകയായിരുന്നു. സ‍ഞ്ജുവും യാൻസനും തമ്മിലുള്ള തർക്കത്തിനിടെ, സഞ്ജു തന്നെയാണ് ഇക്കാര്യം സൂര്യയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഓടിയെത്തിയ സൂര്യകുമാർ യാൻസനുമായി മുഖാമുഖം സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഞ്ജുവിനോട് യാൻസൻ അതൃപ്തി പ്രകടിപ്പിച്ചതിലുള്ള അനിഷ്ടം സൂര്യ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തം.

- Advertisement -

ഇതിനിടെ സിംഗിൾ പൂർത്തിയാക്കി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന കോട്സെയും ഇവിടേക്കെത്തി. രംഗം പന്തിയല്ലെന്നു കണ്ട് അംപയർമാരും ഓടിയെത്തിയതോടെ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായി ആരാധകർ. തുടർന്ന് സൂര്യകുമാർ തന്നെ സംഭവം അംപയർമാരോട് വിശദീകരിച്ചു. അംപയർമാർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു.

തുടർന്ന് ഈ ഓവറിലെ നാലാം പന്തിൽ പടുകൂറ്റൻ സിക്സറുമായി മാർക്കോ യാൻസൻ തിരിച്ചടിച്ചെങ്കിലും, അതേ ഓവറിൽത്തന്നെ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്തായി. അഞ്ചാം പന്തിൽ യാൻസൻ നൽകിയ അവസരം ബാക്‌വാർഡ് പോയിന്റിൽ പാണ്ഡ്യ കൈവിട്ടെങ്കിലും, തൊട്ടടുത്ത പന്തിൽ പാണ്ഡ്യ തന്നെ ക്യാച്ചെടുത്ത് യാൻസനെ പുറത്താക്കി. 

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യയുടെ വിജയം 61 റൺസിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്കായി, കൈക്കരുത്തും ക്ലാസിക്കിൽ ഷോട്ടുകളും സമംചേർത്ത സെഞ്ചറി കുറിച്ച് ഓപ്പണിങ് റോളിൽ താൻ ‘വേറെ ലെവലാണെന്ന്’ സഞ്ജു സാംസൺ ഒരിക്കൽകൂടി തെളിയിച്ചു. സഞ്ജുവിന്റെ സെഞ്ചറിച്ചിറകിലേറി ( 50 പന്തിൽ 107) റൺമല സൃഷ്ടിച്ച ടീം ഇന്ത്യയ്ക്കു മുന്നിൽ പൊരുതി നിൽക്കാൻ പോലുമുള്ള കരുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഇല്ലായിരുന്നു.

സഹഓപ്പണർ അഭിഷേക് ശർമയെ (8 പന്തിൽ 7) തുടക്കത്തിലേ നഷ്ടമായതോടെ ഒരു എൻഡിൽ ഉറച്ചുനിന്ന സഞ്ജുവിനായിരുന്നു പിന്നീട് ഇന്നിങ്സ് മുന്നോട്ടുനയിക്കേണ്ട ചുമതല. തുടക്കം മുതൽ സഞ്ജു ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ മൂന്നാമനായി എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് (17 പന്തിൽ 21) കാഴ്ചക്കാരന്റെ റോൾ മാത്രമാണുണ്ടായിരുന്നത്. രണ്ടാം വിക്കറ്റിൽ സൂര്യയ്ക്കൊപ്പം 37 പന്തിൽ 66 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സൂര്യയെ ദക്ഷിണാഫ്രിക്കൻ പേസർ പാട്രിക് ക്രൂഗർ മടക്കിയെങ്കിലും സഞ്ജു അറ്റാക്കിങ് മോഡിൽ തന്നെ തുടർന്നു.

നാലാമനായി എത്തിയ തിലക് വർമയും (18 പന്തിൽ 33) സഞ്ജുവിനൊപ്പം ആക്രമിച്ചു കളിക്കാൻ തുടങ്ങിയതോടെ ദക്ഷിണാഫ്രിക്കൻ ബോളർമാർ ചിത്രത്തിലേ ഇല്ലാതായി. 50 പന്തിൽ 10 സിക്സും 7 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ആദ്യം തിലകിനെയും പിന്നാലെ സഞ്ജുവിനെയും മടക്കിയ ദക്ഷിണാഫ്രിക്കൻ ബോളർമാർ അവസാന 5 ഓവറിൽ റൺനിരക്ക് പിടിച്ചുനിർത്തി. ആതിഥേയർക്കായി ജെറാൾഡ് കോട്സെ 4 ഓവറിൽ 37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി സെഞ്ചറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു സാംസൺ. ഫ്രാൻസിന്റെ ഗുസ്താവ് മകിയോൺ, ദക്ഷിണാഫ്രിക്കയുടെ റൈലി റൂസോ, ഇംഗ്ലണ്ടിന്റെ ഫിൽ സോൾട്ട് എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചന്ദ്രനില്‍ വീണ്ടും മനുഷ്യന്‍ ഇറങ്ങുന്നതിന് ഇനിയും കാത്തിരിക്കണം; ആർട്ടെമിസ് ദൗത്യങ്ങള്‍ വൈകുമെന്ന് നാസ

കാലിഫോര്‍ണിയ: അപ്പോളോ യുഗത്തിന് ശേഷമുള്ള ആദ്യ ചാന്ദ്ര ക്രൂ ദൗത്യമായ ആർട്ടെമിസ് 2 വൈകിപ്പിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാല് പര്യവേഷകരെ ചന്ദ്രനില്‍ ചുറ്റിക്കറക്കാനും ശേഷം ഭൂമിയില്‍ തിരിച്ചിറക്കാനും ലക്ഷ്യമിട്ടുള്ള ആർട്ടെമിസ്...

വീണ്ടും വൈഭവ് വെടിക്കെട്ട്,അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍...

‘1 കിലോയുടെ സ്വർണ ബിസ്കറ്റ്, വെള്ളി തോക്ക്, കൈവിലങ്ങ്, 23 കോടി’ ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി

ജയ്പൂർ: രാജസ്ഥാനിലെ  ചിത്തോർഗഡിലുള്ള സാൻവാലിയ സേത്ത് ക്ഷേത്രത്തിൽ രണ്ട് മാസം കൊണ്ട് കിട്ടിയ കാണിക്കയും സംഭവാനയും കണ്ട് അമ്പരന്ന് ക്ഷേത്രഭാരവാഹികൾ.  ഒരു കിലോ വരുന്ന സ്വർണ്ണക്കട്ടി, 23 കോടി രൂപയുമടക്കം റെക്കോർഡ് സംഭവാനയാണ്...

‘ഊഹിച്ച് കൂട്ടുന്നത് നിങ്ങള്‍ക്ക് ബാധ്യത ആയേക്കാം’ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തരുണ്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ്‌

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കെ ആര്‍ സുനില്‍ ആണ്. 15...

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; കാഞ്ഞിരപ്പള്ളിയില്‍ യുവാവ് മരിച്ചു

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ലിബിൻ തോമസ് (22) ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഷാനോയ്ക്ക് (21) ഗുരുതര പരിക്കേറ്റു. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം...

Popular this week