30 C
Kottayam
Monday, November 25, 2024

ഉറക്കത്തിനിടെ ഫോണെന്ന് കരുതി ഹലോ പറഞ്ഞത് പാമ്പിനെയെടുത്ത്; കയ്യിലെടുത്തത് ഉഗ്രവിഷമുള്ള മോതിരവളയനെ

Must read

ആലപ്പുഴ: രാത്രിയിൽ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈൽ ഫോണിനുപകരം വിഷപ്പാമ്പിനെ കൈയിലെടുത്തയാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പിണഞ്ഞത്.

രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈൽ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി.

ചൂട് കാരണം സിറ്റൗട്ടിൽ ബെഡ് വിരിച്ചാണ് ഹസൻ കിടന്നത്. പിടുത്തം തലയിലായതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. കുരട്ടിക്കാട് ശ്‌മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

മാസത്തിലൊരിക്കൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ കാൽ ഭാഗം ഡീസലും, ബാക്കി വെള്ളവും ഒഴിച്ച് ചുറ്റും സ്‌പ്രേ ചെയ്താൽ പാമ്പിന്റെ ശല്യം അകറ്റാൻ സാധിക്കും.

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകളെ ആകർഷിക്കുന്ന ഇടങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിക്കില്ല.

വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്. വീട്ടുപരിസരത്തു വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വെള്ളത്തിന്റെ സാന്നിധ്യം പാമ്പുകളെ ആകര്‍ഷിക്കും. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാൻ സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week