31.3 C
Kottayam
Saturday, September 28, 2024

കെജ്രിവാളിന് ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 19 വരെ നീട്ടി

Must read

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയുടേതാണ് നടപടി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം കോടതിയില്‍ ഹാജരാക്കിയ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 19 വരെ കോടതി നീട്ടി.

കെജ്രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ട അധികാരികളോട് നിര്‍ദേശിച്ചു. നേരത്തെ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി ഇടക്കാലജാമ്യം നീട്ടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇളവ് ലഭിച്ചിരുന്നില്ല. ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് അരവിന്ദ് കെജ്രിവാള്‍.

ഈ വര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ കെജ്രിവാളിന് ജൂണ്‍ 1 ന് അവസാനിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. അതിന് ശേഷം ജൂണ്‍ രണ്ടിന് അദ്ദേഹം ജയില്‍ അധികൃതര്‍ക്ക് മുന്നിലെത്തി കീഴടങ്ങിയിരുന്നു. അതേസമയം കീഴടങ്ങുന്നതിന് മുന്‍പ് ജയിലില്‍ വെച്ച് തനിക്ക് എന്ത് സംഭവിക്കാം എന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു.

‘ഇവര്‍ എന്നെ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ഞങ്ങള്‍ ഭഗത് സിംഗിന്റെ ശിഷ്യന്മാരാണ്. രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ ജയിലിലേക്ക് പോകുന്നു. അധികാരം സ്വേച്ഛാധിപത്യമാകുമ്പോള്‍ ജയില്‍ ഒരു ഉത്തരവാദിത്തമായി മാറുന്നു,’ അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് കോടതി കെജ്രിവാളിനെ ജൂണ്‍ 5 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. അതിനിടെ ഇഡിക്കെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു.

പ്രമേഹരോഗിയായ കെജ്രിവാളിന് മരുന്നുകളും ഭക്ഷണവും നിഷേധിക്കുന്നു എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളിയ ഇഡി കെജ്രിവാളിന്റെ വീട്ടില്‍ നിന്ന് വന്ന ഭക്ഷണം പ്രമേഹരോഗികള്‍ക്ക് അനുയോജ്യമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനിടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിച്ചു.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും നല്‍കിയ കേസുകളില്‍ എഎപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ വിസമ്മതിച്ചിരുന്നു. അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കേസുകളില്‍ യഥാക്രമം ഇഡിയും സിബിഐയും അന്തിമ പ്രോസിക്യൂഷന്‍ പരാതിയും കുറ്റപത്രവും സമര്‍പ്പിച്ചതിന് ശേഷം സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week