36.9 C
Kottayam
Thursday, May 2, 2024

യുവാവിനെ കാറ് കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

Must read

കണ്ണൂര്‍: യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. ശിവപുരം സ്വദേശികളായ സി പ്രവീണ്‍, പി പി ജനീഷ്, ലിജില്‍, മമ്പറം സ്വദേശി ഷിബിന്‍ രാജ്, പടിക്കച്ചാല്‍ സ്വദേശി ലിജിത്ത് എന്നിവരാണ് പിടിയിലായത്. ഇവര്‍ ചന്ദനക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.

ഇരിട്ടിയില്‍ ഷൈമോനെന്ന യുവാവിനെ അഞ്ചുപേരും ചേര്‍ന്ന് കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞമാസം പതിനൊന്നിനാണ് സംഭവം നടന്നത്. ഉളിക്കല്‍ സ്വദേശിയും ഇന്റീരിയര്‍ ഡിസൈന്‍ ജോലിക്കാരനുമായ ഷൈമോനെ ജോലിയുണ്ടെന്ന് പറഞ്ഞ് എടക്കാടേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിക്കുകയായിരിന്നു. ഷൈമോനില്‍ നിന്ന് സ്വര്‍ണ്ണമാലയും 25000 രൂപയം പ്രതികള്‍ കവര്‍ന്നു.

180000 രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week