NationalNews

രാമക്ഷേത്രം കൊണ്ടുമാത്രം തീരില്ല; രാമായണം പരമ്പര ദൂരദർശനിൽ വീണ്ടുമെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം

ന്യൂഡൽഹി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയൽ വീണ്ടും എത്തുന്നു. ദൂരദർശനിൽ എല്ലാദിവസവും വൈകുന്നേരം ആറുമണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. എല്ലാദിവസും ഉച്ചയ്ക്ക് 12 മണിക്ക് പുഃനസംപ്രേഷണവും ഉണ്ടാവും. ചാനലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.

രാമാനന്ദ സാഗർ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും. 1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുൺ ഗോവിൽ ആണ് രാമനായി എത്തിയത്. ദീപിക ചിക്‌ലിയ സീതയായും സുനിൽ ലഹ്‌രി ലക്ഷ്‌മണനായും വേഷമിട്ട പരമ്പര രാജ്യത്ത് ഏറെ തരംഗമുണ്ടാക്കിയിരുന്നു.

1988ലായിരുന്നു അവസാന എപ്പിസോ‌ഡ് സംപ്രേഷണം ചെയ്തത്. രവീന്ദ്ര ജയിൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ആരാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കൊവിഡ് കാലത്തും സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button