26.7 C
Kottayam
Monday, May 6, 2024

മയാങ്ക് യാദവിനെ ടെസ്റ്റ് കളിപ്പിക്കരുത്; മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

Must read

സിഡ്നി: അതിവേ​ഗ പന്തുകളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകാണ് മയാങ്ക് യാദവ്. കൃത്യമായ ലൈനിലും ലെങ്തിലും സ്പീഡ് നിലനിർത്താൻ കഴിയുന്നുവെന്നതാണ് താരത്തിന്റെ പ്രത്യേകത. യുവതാരത്തെ ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു. എന്നാൽ മയാങ്കിനെ ടെസ്റ്റ് ടീമിൽ കളിപ്പിക്കരുതെന്നാണ് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സണിന്റെ അഭിപ്രായം.

ലോകോത്തര ബാറ്റർമാർക്കെതിരെ മികച്ച പേസിൽ പന്തെറിയാൻ കഴിയുന്നത് നല്ല കാര്യമാണ്. കുറച്ച് താരങ്ങൾക്ക് മാത്രമാണ് ഇത്ര വേ​ഗത്തിൽ പന്തെറിയാൻ കഴിയുക. എങ്കിലും മയാങ്കിനെ ഇപ്പോൾ ഏകദിന, ട്വന്റി 20 മത്സരങ്ങളിലെ കളിപ്പിക്കാവു. നാലോ അഞ്ചോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളിൽ ഒരു ദിവസം 15 മുതൽ 20 ഓവർ വരെ പന്തെറിയേണ്ടി വരും. ഇത്ര വേ​ഗതയിലുള്ള പന്തുകൾ മയാങ്കിന്റെ ശരീരത്തെ തളർത്തുമെന്ന് വാട്സൺ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ താൻ മുമ്പും കണ്ടിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകക്രിക്കറ്റിലെ പല മേഖലകളിലും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. മയാങ്ക് നന്നായി കളിക്കുന്നത് കാണാനാണ് തനിക്ക് ഇഷ്ടം. ടെസ്റ്റ് ക്രിക്കറ്റിന് കഴിയുന്ന രീതിയിൽ മയാങ്കിന്റെ ശരീരത്തെ ക്രമപ്പെടുത്താൻ വർഷങ്ങൾ സമയമെടുത്തേക്കും. ആവശ്യമായ സമയം താരത്തിന് നൽകണമെന്നും വാട്സൺ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week