23.2 C
Kottayam
Tuesday, November 26, 2024

ബാറിൽ സംഘർഷം: രണ്ടുപേർക്ക് വെട്ടും കുത്തുമേറ്റു; അഞ്ചുപേർ അറസ്റ്റിൽ

Must read

തിരുവനന്തപുരം: ബാറില്‍ മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് വെട്ടും കുത്തുമേറ്റു. സംഭവത്തെ തുടര്‍ന്ന് പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണ്. തിങ്കളാഴ്ച രാത്രി ഏഴരയോടെ നെയ്യാറ്റിന്‍കര ആലുംമൂട്ടിലെ ബാറിലാണ് സംഭവം.

കോഴിക്കോട് കൊടുവള്ളി സ്വദേശി ചുവട്ടില്‍വീട്ടില്‍ കണ്ണന്‍ എന്ന മഹേഷ്(37), കൊടുവള്ളി സ്വദേശി ലാലു എന്നിവര്‍ക്കാണ് വെട്ടും കുത്തുമേറ്റത്. സംഭവത്തില്‍ തൊഴുക്കല്‍, ഹരി ഭവനില്‍ കൊട്ട് ഹരി എന്ന ഹരികൃഷ്ണന്‍(27), തൊഴുക്കല്‍, സാജന്‍ നിവാസില്‍ സാജന്‍(27), പവിത്രാനന്ദപുരം കോളനിയില്‍ അര്‍ഷാദ്(26), തൊഴുക്കല്‍, ജിജി കോട്ടേജില്‍ എബി അശോക്(28), തൊഴുക്കല്‍, അനുഗീത ഭവനില്‍ അനൂപ്(24) എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത് ഇങ്ങനെ: കൊടുവള്ളി സ്വദേശി ഭവിന്‍ സുഹൃത്തായ നെയ്യാറ്റിന്‍കര സ്വദേശി വിഷ്ണുവിന് ഒന്‍പത് ലക്ഷം രൂപ നല്‍കിയിരുന്നു. വിഷ്ണുവിന്റെ ബിസിനസില്‍ നിക്ഷേപിക്കാനാണ് പണം നല്‍കിയത്. നിക്ഷേപിച്ച പണത്തിന് ലാഭ വിഹിതം ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചു.

പണം കിട്ടാതായപ്പോള്‍ കൊടുവള്ളി സ്വദേശികളായ അഞ്ചു സുഹൃത്തുക്കള്‍ക്കൊപ്പം ഭവിന്‍ നെയ്യാറ്റിന്‍കരയിലെത്തി വിഷ്ണുവിനെ കണ്ടു. തിരികെ മടങ്ങുന്നതിന് മുന്‍പായി ഇവര്‍ ആലുംമൂട്ടിലെ ബാറില്‍ കയറി മദ്യപിച്ചു. ഇവിടെ വെച്ച് അര്‍ഷാദ്, സാജന്‍, എബിഅശോക്, വിവേക് എന്നിവരുമായി വാക്കുതര്‍ക്കവും അടിയുമായി. തുടര്‍ന്ന് വിവേക് ഫോണ്‍ ചെയ്ത് കൊട്ടു ഹരിയെയും അനൂപിനെയും വിളിച്ചുവരുത്തി. കൊട്ടു ഹരി കൊണ്ടുവന്ന വെട്ടുകത്തി ഉപയോഗിച്ചാണ് മഹേഷിനെ വെട്ടിയത്.

മഹേഷിന്റെ ഇടതുകാലിലിനും വലതുകൈയ്ക്കും വെട്ടേറ്റു. ലാലുവിന്റെ കഴുത്തിലാണ് കുത്തിയത്. മഹേഷിന്റെയും ലാലുവിന്റെയും പരുക്ക് ഗുരുതരമാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭവിന്‍, രാഹുല്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നും രണ്ടും പ്രതികളായ കൊട്ടു ഹരിയും സാജനും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയവരാണ്. വിവേക് ഒളിവിലാണ്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലായ പ്രതിയ്ക്കായി തിരച്ചില്‍ നടത്തുന്നതായി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. എ.സി.വിപിനും എസ്.ഐ. എസ്.വിപിന്‍കുമാറും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week