22.6 C
Kottayam
Tuesday, November 26, 2024

ഇന്നത്തെ കോൺഗ്രസുകാരൻ നാളെ പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ല’, പരിഹസിച്ച് പിണറായി

Must read

കണ്ണൂർ : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിൽ ഉണ്ടാകുമോ എന്ന് കോൺഗ്രസിന് പോലും ഉറപ്പില്ലെന്ന് പിണറായി പരിഹസിച്ചു. ആർഎസ്എസിനെ എതിർത്ത് ഞങ്ങൾ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോൺഗ്രസിന് പറയാനാവുന്നില്ല. സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോൺഗ്രസിലുണ്ട്.

കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാ അമ്പലതലങ്ങളിലും അയോദ്ധ്യ സമയത്ത് പൂജ നടന്നില്ലേ.സംഘപരിവാർ കാഴ്ചപ്പാട് ചർച്ച ചെയ്യാനാണ് പാർലമെന്റ് ഒരു ദിവസം നീട്ടിയത്. സിപിഎം ബഹിഷ്കരിച്ചു, എന്തേ കോൺഗ്രസ്‌ പറയാതിരുന്നതെന്ന് പിണറായി ചോദിച്ചു. 

”അയോധ്യയുടെ മറുവശം കോൺഗ്രസ്‌ മറക്കുന്നത് എന്താണ്? യുസിസിയിൽ കോൺഗ്രസിന് നിലപാടില്ല. വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അയോദ്ധ്യയിൽ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുൽ രാമക്ഷേത്രത്തിൽ ധ്യാനം നടത്താൻ സമരം ചെയ്യുന്നു. അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. ഭയത്തിലും അങ്കലാപ്പിലും ജീവിക്കുന്ന വിഭാഗങ്ങൾക്ക് ആശ്വാസം നൽകുന്നതാണോ കോൺഗ്രസ്‌ നിലപാട്”? 

”ഇടതുപക്ഷത്തിന് നിലപാടുണ്ട്. അതാണ് പ്രസക്തി. ഒരു വിഭാഗത്തിൽ ജനിച്ചുപോയെന്ന് കരുതി അവർ ഭീതിയിൽ കഴിയണോ.അവർക്ക് സമാധാനത്തിൽ ജീവിക്കാൻ കഴിയണം. അതിന് തടസ്സമുണ്ടാകുമ്പോൾ ചോദ്യം ചെയ്യാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. കേരള വിരുദ്ധ വികാരം കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനു വേണ്ടി അവർ ന്യായങ്ങൾ കണ്ടെത്തുന്നു.

മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിലെ ഒരു എംപിയും ശബ്ദിച്ചില്ല. ഇടതുപക്ഷം ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണിത്. തെറ്റിനെ ചോദ്യം ചെയ്യലാണ് വേണ്ടത്. ഇടതുപക്ഷം ഇല്ലാത്തതിന്റെ ദൂഷ്യം നമ്മൾ അനുഭവിച്ചു”. ഇത് തെരഞ്ഞെടുപ്പിൽ നമുക്ക് പാഠമാണെന്നും പിണറായി ചുണ്ടിക്കാട്ടി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

രാം ഗോപാൽ വർമ ഒളിവിൽ, സംവിധായകനെ കണ്ടെത്താനായി തമിഴ്നാട്ടിലും ആന്ധ്ര പോലീസിൻ്റെ പരിശോധന

ഹൈദരാബാദ്: രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ രാം ഗോപാൽ...

ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ,നടപടി അമേരിക്കൻ ഇടപെടലിൽ

ബെയ്റൂത്ത്: ഇസ്രായേൽ- ഹിസ്ബുല്ല സംഘർഷത്തിൽ നിർണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തിയതോടെ ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിയുടെ പരാതിയിൽ ഭര്‍ത്താവ് രാഹുലിനെതിരെ വീണ്ടും കേസ്, നരഹത്യാശ്രമം അടക്കം വകുപ്പുകൾ

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയുടെ...

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

Popular this week