തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ ഒന്നാംപ്രതിയായ ശിവരഞ്ജിത്തിന് സിവില്‍ പോലീസ് ഓഫീസറുടെ കെ.എ.പി. നാലാം ബറ്റാലിയന്‍ ഒന്നാം റാങ്കാണുള്ളത്.
അടുത്തിടെ നടന്ന പരീക്ഷയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായ 78.33 ആണ് ശിവരഞ്ജിത്ത് നേടിയത്. ആര്‍ച്ചറിയില്‍ കേരള സര്‍വകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തില്‍ പങ്കെടുത്തതിന് 13.58 മാര്‍ക്ക് അധികവും നേടി. ഇതുള്‍പ്പെടെ ആകെ 91.91 എന്ന ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണ് ശിവരഞ്ജിത്ത് ഒന്നാംറാങ്കിന് ഉടമയായത്. രണ്ടാംപ്രതി നസീമും ഇതേ പട്ടികയില്‍ 28-ാം സ്ഥാനത്തുണ്ട്. ഒ.എം.ആര്‍. പരീക്ഷയില്‍ 65.33 മാര്‍ക്കാണ് നസീം നേടിയത്.
അതേസമയം ഇരുവരും കാസര്‍കോട് ബറ്റാലിയനിലേക്കാണ് അപേക്ഷ നല്‍കിയതെങ്കിലും സ്വന്തം കോളേജില്‍ത്തന്നെയാണ് പരീക്ഷ എഴുതിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരും.