28.7 C
Kottayam
Saturday, September 28, 2024

വിദേശസർവകലാശാലയ്ക്ക് കടിഞ്ഞാണിട്ട് സി.പി.എം. കേന്ദ്രനേതൃത്വം, പിന്മാറ്റത്തിന് സർക്കാർ

Must read

തിരുവനന്തപുരം: പാർട്ടിനയത്തിനു വിരുദ്ധമായി വിദേശ സർവകലാശാലയുടെ സാധ്യത പരിശോധിക്കാനുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിൽനിന്ന്‌ സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. ബജറ്റ് നിർദേശം നടപ്പാക്കുന്നതിൽ പിടിവാശിയില്ലെന്നാണ് പ്രശ്നത്തിൽ ഇടപെട്ട സി.പി.എം. കേന്ദ്രനേതൃത്വത്തോട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.

‘വിദേശസർവകലാശാല’യിൽ രാഷ്ട്രീയ തീരുമാനം എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വന്ന നിർദേശമെന്ന നിലയിൽ ഉൾപ്പെടുത്തിയെന്നുമാണ് വാദം. തുടർന്ന്, കേരളത്തിൽ മാത്രമായുള്ള എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ പരിശോധിക്കുന്നതും വിദേശ സർവകലാശാലയിലുള്ള തുടർനടപടികളും പി.ബി. പരിഗണനയ്ക്കുവിടാൻ സി.പി.എം. തീരുമാനിച്ചു. വിദേശ സർവകലാശാലാ പ്രഖ്യാപനത്തിൽ പി.ബി.ക്കുമുമ്പാകെ പരാതികൾ എത്തിയിരുന്നു. പാർട്ടിയിലോ മുന്നണിയിലോ പ്രാരംഭചർച്ചപോലും നടന്നിട്ടില്ലെന്നാണ് വിമർശനം.

വിദേശ സർവകലാശാല കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീവ്രശ്രമം നടത്തിയിട്ടും ഒരു വർഷത്തിനുള്ളിൽ മലേഷ്യൻ സർവകലാശാല മാത്രമേ അപേക്ഷയുമായി യു.ജി.സി.യെ സമീപിച്ചിട്ടുള്ളൂ. നയപരമായ തീരുമാനമെടുക്കാത്ത പശ്ചാത്തലത്തിൽ, വിദേശ സർവകലാശാലകൾക്ക് ഇളവുകളും ആനുകൂല്യങ്ങളും അനുവദിക്കാമെന്ന വാഗ്ദാനം ബജറ്റിൽ വന്നത് സർക്കാർതലത്തിൽ അമ്പരപ്പുണ്ടാക്കി.

തീരുമാനം ശരിയായ ദിശയിലുള്ളതാണെന്നും 17-ന് വിദേശസർവകലാശാലാ പ്രതിനിധിസംഘം കൊച്ചിയിൽ ചർച്ചനടത്തുമെന്നും അമേരിക്കൻ കോൺസൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്ജസ് പ്രതികരിച്ചതും പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു.

ബാഹ്യസമ്മർദത്തിനു വിധേയമായാണോ ‘വിദേശസർവകലാശാല’ എന്ന സാധ്യത ബജറ്റിൽ കയറിക്കൂടിയതെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ ഡൽഹിക്കുപോയപ്പോൾ അവെയ്‌ലബിൾ പി.ബി.യിൽ പ്രശ്നം ചർച്ചചെയ്തു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ സംസ്ഥാനഘടകവുമായും മന്ത്രിമാരുമായും ആശയവിനിമയം നടത്തി. തുടർന്നാണ്, വിദേശ സർവകലാശാലയിൽനിന്ന്‌ പിന്തിരിയാനുള്ള ധാരണ.

ഉന്നതവിദ്യാഭ്യാസത്തിൽ സ്വകാര്യ മൂലധനനിക്ഷേപം കൊണ്ടുവരാനുള്ള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നീക്കങ്ങളും വിവാദത്തിൽ. നിക്ഷേപം ആകർഷിക്കാൻ അമേരിക്കയിലടക്കം നാലു വിദേശ കോൺക്ലേവുകൾ സംഘടിപ്പിക്കാൻ കൗൺസിൽ മുഖ്യമന്ത്രിക്കു നിർദേശം സമർപ്പിച്ചു. എന്നാൽ, ഇക്കാര്യം കൗൺസിൽ അധ്യക്ഷയായ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുപോലും അറിഞ്ഞില്ല.

ഏതാനും മാസംമുമ്പ് കൗൺസിലിൽ ‘അന്താരാഷ്ട്രവത്‌കരണ’ത്തിനായി പ്രത്യേകവിഭാഗം ആരംഭിച്ചിരുന്നു. നാലുവർഷ ബിരുദത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്നതിനെച്ചൊല്ലി കൗൺസിലുമായി മന്ത്രി ഇടഞ്ഞിരുന്നു. പിന്നീട്, മുഖ്യമന്ത്രി ഇടപെട്ടാണ് തർക്കം തീർത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week