25.1 C
Kottayam
Sunday, September 29, 2024

കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻഡ്

Must read

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു.

ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നായ റിലയൻസ് ഫൗണ്ടേഷൻ യു.ജി സ്‌കോളർഷിപ്പ് ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റ് നൽകുകയും ഒപ്പം റിലയൻസ് ഫൗണ്ടേഷന്റെ പൂർവ്വ വിദ്യാർത്ഥി ശൃംഖലയുടെ ഭാഗമാകാനുള്ള അവസരവും നൽകുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 5,500 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 58,000 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷിച്ചു. ചിട്ടയായ യോഗ്യത മൂല്യനിർണയ പ്രക്രിയയിലൂടെയാണ് അന്തിമ 5000 പേരെ തിരഞ്ഞെടുത്തത്.

അഭിരുചി പരീക്ഷയിലെ പ്രകടനവും അവരുടെ 12-ാം ക്ലാസിലെ  മാർക്കും അടിസ്ഥനമായി. തെരഞ്ഞെടുക്കപ്പെട്ട 75 ശതമാനം വിദ്യാർത്ഥികളുടെയും വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയാണ്. ഫലം അറിയാൻ, അപേക്ഷകർക്ക് www.reliancefoundation.org എന്ന വെബ്‌സൈറ്റ്  സന്ദർശിക്കാവുന്നതാണ്.

ഇതുവരെ ആകെ 23,136 വിദ്യാർത്ഥികൾക്ക്  സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. ഇതിൽ 48 ശതമാനം പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർത്ഥികളുമാണ്. കൊമേഴ്‌സ്, ആർട്സ്, ബിസിനസ്/മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ്, മെഡിസിൻ, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്/ടെക്‌നോളജി എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവരിൽ ഉൾപ്പെടുന്നു

1996 മുതലാണ് റിലയൻസ് സ്കോളർഷിപ്പുകൾ തുടങ്ങിയത്. അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് 2022ൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week