27.4 C
Kottayam
Monday, September 30, 2024

ജപ്പാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തി, ഭൂകമ്പം ഞെട്ടിച്ചു; നടൻ ജൂനിയർ എൻ.ടി.ആർ

Must read

ഹൈദരാബാദ്‌:പ്പാനിൽ നിന്ന് താനും കുടുംബവും സുരക്ഷിതമായി നാട്ടിൽ തിരികെയെത്തിയെന്ന് നടൻ ജൂനിയർ എൻ.ടി.ആർ. എക്സിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഭൂകമ്പം ഞെട്ടിച്ചെന്നും തന്റെ മനസ് ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘ ജപ്പാനിൽ നിന്ന് ൽ മടങ്ങി എത്തി, ഭൂകമ്പം ഞെട്ടിച്ചു. കഴിഞ്ഞ ആഴ്‌ച മുഴുവൻ അവിടെയായിരുന്നു. ഇപ്പോൾ എന്റെ ഹൃദയം ജപ്പാനിലെ ജനങ്ങൾക്കൊപ്പമാണ്. അവർ വേഗത്തിൽ സുഖം പ്രാപിച്ച് സാധാരണ ജീവിത്തിലേക്ക് മടങ്ങി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശക്തമായി തുടരുക, ജപ്പാൻ’- ജൂനിയർ എൻ.ടി. ആർ കുറിച്ചു.

ജനുവരി 1 നാണ് ജപ്പാനിൽ വൻ ഭൂചലനം അനുഭവപ്പെട്ടത്. ക്രിസ്തുമസ് ആഘോഷിക്കാൻ വേണ്ടിയാണ് ഭാര്യക്കും മക്കൾക്കുമൊപ്പം നടൻ കുടുംബസമേതം ജപ്പാനിലെത്തിയത്.

സംവിധായകൻ കൊരട്ടാല ശിവയുടെ ‘ദേവര’യുടെ തിരക്കിലാണ് ജൂനിയർ എൻടിആർ. രണ്ടുഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം ഏപ്രിൽ 5 ന് തിയറ്ററുകളിൽ എത്തും. ജൂനിയർ എൻടിആറിനൊപ്പം ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജാൻവി കപൂറിന്റെ ആദ്യത്തെ തെന്നിന്ത്യൻ സിനിമയാണ് ദേവര.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒൻപതാം ക്ലാസ്സുകാരിയോട് ലൈംഗികാതിക്രമം; കോയമ്പത്തൂരിൽ അധ്യാപിക അറസ്റ്റിൽ

കോയമ്പത്തൂർ: ലൈംഗികാതിക്രമ പരാതിയിൽ അധ്യാപിക അറസ്റ്റിൽ. കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്. സൗന്ദര്യ ആറ് മാസം...

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

Popular this week