25.5 C
Kottayam
Monday, September 30, 2024

കരയുന്ന പുരുഷൻമാർ; ‘കാതലി’നെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്

Must read

കൊച്ചി:മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോറാണ് ഈ വര്‍ഷം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്ന്. കുടുംബം പ്രമേയമായി വന്നിട്ടുള്ള സിനിമകളില്‍ ധീരമായൊരു ചുവടുവെയ്പ്പായിരുന്നു കാതല്‍.

ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത സിനിമകളില്‍ കണ്ട പ്രേക്ഷകര്‍ക്ക് കാതല്‍ വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തില്‍ നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നു എന്നുള്ളതുകൊണ്ടാണ്.

നിരൂപക-പ്രേക്ഷക പ്രശംസ നേടി എന്നത് മാത്രമല്ല, വാണിജ്യപരമായും കാതല്‍ വിജയമായി എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കാതലിനെ പ്രശംസിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോര്‍ക് ടൈംസ് പ്രശംസിക്കുന്നു. കാതലില്‍ അഭിനയിക്കാനും നിര്‍മിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം ചിത്രത്തിന് വലിയ സ്വീകാര്യത നല്‍കിയെന്നും ലേഖകന്‍ മുജീബ് മാഷല്‍ വിലയിരുത്തുന്നു.

ബോളിവുഡ് സിനിമകളുടെ ഗ്ലാമറിനും ബഹളങ്ങള്‍ക്കുമപ്പുറം കുറഞ്ഞ മുതല്‍മുടക്കില്‍ യഥാര്‍ഥ മനുഷ്യജീവിതവുമായി അടുത്തു നില്‍ക്കുന്ന വളരെ പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകള്‍ വേറിട്ടു നില്‍ക്കുന്നതെന്നും ലേഖകന്‍ പറയുന്നു.

പാട്ടും നൃത്തവുമില്ലാത്ത ഒരു ഇന്ത്യന്‍ സിനിമ. പ്രണയിക്കുന്നവര്‍ സംസാരിക്കുന്നതുപോലുമില്ല. ക്ഷണികമായി കണ്ണുകള്‍ ഉടക്കുമ്പോള്‍ മാത്രമാണ് അവര്‍ തമ്മില്‍ സംവദിക്കുന്നത്. കാര്‍ ചേസില്ല, വലിയ സംഘട്ടന രംഗങ്ങളില്ല, ദുര്‍ബലരായ പുരുഷന്‍മാര്‍. അവര്‍ കരയുകയും ചെയ്യുന്നു. തെന്നിന്ത്യയിലെ ഒരു വലിയതാരം സ്വവര്‍ഗാനുരാഗിയായി അഭിനയിക്കുന്നു. അത് കേരളത്തിന് പുറത്തും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു- ലേഖനത്തില്‍ പറയുന്നു.

നവംബര്‍ 23 നാണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. സുധി കോഴിക്കോട്, ആര്‍.എസ് പണിക്കര്‍, മുത്തുമണി, ചിന്നു ചാന്ദിനി, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ തുടങ്ങിയവരാണ് ‘കാതലി’ലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. സാലു കെ. തോമസിന്റെ ഛായാഗ്രഹണത്തില്‍, ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്.

എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍: ടോണി ബാബു, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അസ്ലാം പുല്ലേപ്പടി,സ്റ്റില്‍സ്: ലെബിസണ്‍ ഗോപി , ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ ,പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍. എന്നിവരാണ് ‘കാതലി’ന്റെ അണിയറ പ്രവര്‍ത്തകര്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week