31.3 C
Kottayam
Saturday, September 28, 2024

പതിനെട്ടാംപടിയിലെ ഹൈഡ്രോളിക് മേൽക്കൂരയുടെ തൂണുകള്‍ തലവേദന;ഭക്തരെ കയറ്റിവിടുന്നതിന് തടസ്സമെന്ന് പോലീസ്

Must read

ശബരിമല: ശബരിമലയിലെ തിരക്കിനുകാരണമായത് പതിനെട്ടാംപടിയിൽ നിർമിക്കുന്ന ഹൈഡ്രോളിക് മേൽക്കൂരയെന്ന് പോലീസ്. പതിനെട്ടാംപടിയിലൂടെ കൂടുതൽ ഭക്തരെ കയറ്റിവിടാനാകാത്തതാണ് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിലുണ്ടായ ഭക്തജനത്തിരക്കിന് ഒരുകാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

മുൻവർഷങ്ങളിൽ മണിക്കൂറിൽ 4200 ഭക്തരെവരെ കയറ്റിവിട്ടിരുന്നു. ഇപ്പോഴത് 3600-3900 വരെ മാത്രമാണ്. ഹൈഡ്രോളിക് മേൽക്കൂര (സ്മാർട്ട് റൂഫ്), ഭക്തരെ പടികയറ്റിവിടുന്നതിന് തടസ്സമാകുന്നുവെന്നാണ് പോലീസിന്റെ പരാതി. നാളികേരമുടച്ചശേഷം പടികയറാനെത്തുമ്പോൾ തൂണുകൾ തടസ്സമാണെന്ന് ഭക്തരും പറയുന്നു.

ഏഴാമത്തെ പടിയുടെ ഇരുവശത്തുമുള്ള തൂണുകൾ കാരണം, പോലീസുകാർക്ക് ഭക്തരെ പിടിച്ചുകയറ്റാനാകുന്നില്ല. ഇവിടെ മുമ്പ്‌ പോലീസുകാർക്ക് കാലുറപ്പിച്ച് ചവിട്ടിനിൽക്കാൻ കഴിയുമായിരുന്നു. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനാണ് പതിനെട്ടാംപടിക്കുമുകളിൽ ഹൈഡ്രോളിക് മേൽക്കൂര നിർമിക്കുന്നത്. പതിനെട്ടാംപടിയുടെ മുന്നിലും ഇരുവശത്തുമായാണ് ഇതിന് തൂണുകൾ സ്ഥാപിച്ചത്.

പതിനെട്ടാംപടിയുടെയും ഇരുവശത്തിന്റെയും കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഇതിന്റെ രൂപരേഖ. തൂണുകൾ, വാസ്തുപ്രകാരമാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. മേൽക്കൂര നിർമാണത്തിനുനേരെ ലഭിച്ച പരാതിയിൽ ഹൈക്കോടതി കേസെടുത്തിരുന്നു. ഇതേക്കുറിച്ച് വിശദീകരണം നൽകാനും കോടതി ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മേൽക്കൂര നിർമാണത്തിൽ കോടതിനിർദേശം പാലിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

2011-ൽ പതിനെട്ടാംപടിക്ക് സ്ഥിരം മേൽക്കൂര നിർമിച്ചിരുന്നു. കഴിഞ്ഞവർഷം ദേവപ്രശ്നവിധിയുടെ പശ്ചാത്തലത്തിൽ ഇത് പൊളിച്ചുമാറ്റി. ഈ മേൽക്കൂരയിപ്പോൾ പാണ്ടിത്താവളത്തിലെ ദർശനം കോംപ്ലക്സിന്റെ മുറ്റത്തെ മേൽക്കൂരയായാണ് ഉപയോഗിക്കുന്നത്. അതിന്റെ നിർമാണകാലത്തും കോടതി ഇടപെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹിസ്ബുല്ല തലവൻ ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് സൈന്യം

ടെൽ അവീവ് : ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള...

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

Popular this week