24.2 C
Kottayam
Saturday, June 6, 2026

ഡോ. ബിജുവിനേക്കുറിച്ച് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം, രാജിവെക്കില്ല :രഞ്ജിത്ത്

Must read

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്നും നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ചെയർമാൻ രഞ്ജിത്ത്. അംഗങ്ങൾ തനിക്കെതിരേ സമാന്തരയോഗം ചേർന്നിട്ടില്ലെന്നും എല്ലാം മാധ്യമവാർത്തകൾ മാത്രമാണെന്നും ടാഗോർ തിയേറ്ററിലെ ചലച്ചിത്രമേളവേദിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ അംഗങ്ങൾ പരാതികൊടുത്തിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. അക്കാദമിക്കെതിരേ തങ്ങൾ ഒരു ചുവടും വെക്കില്ലെന്ന് അംഗങ്ങൾതന്നെ അറിയിച്ചിട്ടുണ്ട്. ഡോ. ബിജുവിനെക്കുറിച്ച് താൻ അഭിമുഖത്തിൽ പറഞ്ഞതു വ്യക്തിപരമായ അഭിപ്രായമാണ്. അക്കാദമിചെയർമാന്റെ കസേരയിലോ ഓഫീസിലോ ഇരുന്നല്ല താൻ സംസാരിച്ചത്.

അക്കാദമിയുടെ എക്സിക്യുട്ടീവ് കൗൺസിൽ വിപുലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. കുക്കു പരമേശ്വരനെ അതിലേക്ക് നിർദേശിക്കാനാണ് തീരുമാനം. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ച സാഹചര്യത്തിലാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്തുന്നത്. കുക്കു പരമേശ്വരനും താനും തമ്മിൽ നല്ലസൗഹൃദമാണുള്ളത്. പ്രശ്നങ്ങളുണ്ടായിട്ടില്ല. ഐ.എഫ്.എഫ്‌.കെ. ക്യുറേറ്റർ ഗോൾഡ സെല്ലത്തെ അടുത്തമേളയിലും നിലനിർത്താൻ തീരുമാനിച്ചതായും രഞ്ജിത്ത് പറഞ്ഞു.അംഗങ്ങൾ സമാന്തരയോഗം ചേർന്നിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി. അജോയിയും പറഞ്ഞു.

തനിക്കുനേരെ അക്കാദമിയിൽ പരാതികളുയർന്നിട്ടില്ല എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞത് ശുദ്ധനുണയാണെന്നും മാടമ്പിത്തരം തിരുത്തിയില്ലെങ്കിൽ രഞ്ജിത്തിനെ പുറത്താക്കണമെന്നും അക്കാദമി ജനറൽകൗൺസിൽ അംഗങ്ങൾ. കഴിഞ്ഞദിവസം സമാന്തരയോഗം ചേർന്ന ജനറൽകൗൺസിൽ അംഗങ്ങളായ എൻ. അരുൺ, മനോജ് കാന തുടങ്ങിയവരാണ് പരസ്യപ്രതികരണവുമായി എത്തിയത്.

- Advertisement -

അംഗങ്ങൾ യോഗംചേർന്ന് തീരുമാനമെടുക്കുകയും മന്ത്രിക്കുൾപ്പെടെ കത്ത് നൽകുകയും ചെയ്തിരുന്നു. ഇങ്ങനെയുണ്ടായിട്ടില്ല എന്ന ചെയർമാന്റെ വാദം കള്ളമാണ്. ‘‘അക്കാദമി എക്സിക്യുട്ടീവ് കമ്മിറ്റി വിപുലപ്പെടുത്തുമെന്നും കുക്കു പരമേശ്വരനെ ഉൾപ്പെടുത്തും എന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്.

- Advertisement -

എന്നാൽ, അതിനുള്ള അധികാരം ചെയർമാനില്ല. ചെയർമാന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിന് കഴിഞ്ഞദിവസം കുക്കു പരമേശ്വനെ വിളിച്ച് ‘നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, നിർത്തിപ്പോയ്ക്കോളൂ’ എന്നാണ് പറഞ്ഞത്. അങ്ങനെ പറയാൻ ചെയർമാന്റെ വീട്ടിലെ ജോലിക്കാരല്ല അംഗങ്ങൾ’’ -അവർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week