30 C
Kottayam
Monday, November 25, 2024

ദീപിക പദുകോണിനെതിരെ വീണ്ടും സൈബര്‍ ആക്രമണം,ഫൈറ്റര്‍’ ടീസറിലെ ചൂടന്‍ രം​ഗം വ്യോമസേനയെ അപമാനിക്കുന്നതെന്ന് വാദം

Must read

മുംബൈ:ബോളിവുഡില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ഫൈറ്റര്‍. ഷാരൂഖ് ഖാന് 1000 കോടി വിജയം നല്‍കിയ പഠാന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിനുള്ള ഏറ്റവും വലിയ കാരണം.

ഹൃത്വിക് റോഷനും ദീപിക പദുകോണും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുവെന്നതാണ് മറ്റൊരു കാരണം. സമീപകാലത്ത് ഏറ്റവുമധികം വരവേല്‍പ്പ് ലഭിച്ച ടീസര്‍ ആണ് ചിത്രത്തിന്‍റേത്. ഇന്നലെയാണ് ഇത് പുറത്തെത്തിയത്. എന്നാല്‍ ടീസറിലെ ഒരു രംഗത്തിന്‍റെ പേരില്‍ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് എതിര്‍പ്പ് നേരിടുകയാണ് ദീപിക പദുകോണ്‍.

വ്യോമസേനാ പൈലറ്റുമാരാണ് ചിത്രത്തില്‍ ഹൃത്വിക്കിന്‍റെയും ദീപികയുടെയും കഥാപാത്രങ്ങള്‍. ബീച്ചില്‍ വച്ചുള്ള നായികാനായകന്മാരുടെ ഒരു ഇന്‍റിമേറ്റ് രംഗം ടീസറില്‍ ഉണ്ട്. ഇതില്‍ ദീപിക ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് വിമര്‍ശനം ഉയരുന്നത്.

ഏത് വ്യോമസേനാ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ വസ്ത്രം ധരിക്കുകയെന്നും വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. ദീപിക ഇപ്പോള്‍ എല്ലാ ചിത്രങ്ങളിലും ഇത്തരം വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും അവര്‍ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പൊയ്ക്കൂടേ എന്നുവരെ അധിക്ഷേപ പരാമര്‍ശനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. 

നേരത്തെ പഠാനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും നായികയായ ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഗാനരംഗത്തില്‍ ദീപിക ധരിച്ച ബിക്കിനിയുടെ നിറമാണ് അന്ന് ഒരു വിഭാഗം പ്രേക്ഷകരെ ചൊടിപ്പിച്ചത്. അതേസമയം എതിര്‍പ്പ് പോലെ തന്നെ ഹൃത്വിക്- ദീപിക കോമ്പോ സ്ക്രീനില്‍ കാണാനുള്ള സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റുകളും എക്സില്‍ വരുന്നുണ്ട്. ഇതേ ചിത്രങ്ങളാണ് അവരും പങ്കുവെക്കുന്നത്.

ഫൈറ്ററിലൂടെ ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യവിസ്മയമാവും സിദ്ധാര്‍ഥ് ആനന്ദ് കാട്ടുകയെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. ടീസര്‍ ഇറങ്ങിയതിന് ശേഷം ആ പ്രതീക്ഷ കൂടിയിട്ടുമുണ്ട്. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാവും ചിത്രം നടത്തുക. 2024 ജനുവരി 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week