24.3 C
Kottayam
Monday, September 23, 2024

മരക്കാറില്‍ 45 കോടി നഷ്ടമാകുമെന്ന് നേരത്തെ ഉറപ്പിച്ചു,കാരണമിത്; തുറന്ന് പറഞ്ഞ് സന്തോഷ് ടി കുരുവിള

Must read

മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു മരക്കാര്‍-അറബിക്കടലിന്റെ സിംഹം. എന്നാല്‍ തിയേറ്ററില്‍ വേണ്ടത്ര പ്രകടനം നടത്താന്‍ ചിത്രത്തിനായിരുന്നില്ല. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം ആന്റണി പെരുമ്പാവൂര്‍-സന്തോഷ് ടി കുരുവിള-കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിന് വരാന്‍ പോകുന്ന നഷ്ടം വളരെ മുന്‍പ് തന്നെ കണക്കാക്കിയിരുന്നു എന്ന് പറയുകയാണ് സന്തോഷ് ടി കുരുവിള. ആന്റണി പെരുമ്പാവൂരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലവെളിച്ചം സിനിമയുമായ ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”നീലവെളിച്ചം എന്ന സിനിമ ഞാനും ആഷിഖും ഒരുമിച്ച് ചെയ്യാനിരുന്നതാണ്. ആദ്യം അതിന്റെ പൈസയൊക്കെ മുടക്കിയത് ഞാനാണ്. ആ സിനിമ തുടങ്ങുന്ന സമയത്ത് ഞാന്‍ അതില്‍ നിന്ന് പിന്മാറി. ഞാനും ആഷിഖും തമ്മില്‍ ഇപ്പോഴും വളരെ നല്ല ബന്ധമാണ്. ഇടക്ക് മെസേജുകള്‍ അയയ്ക്കാറുണ്ട്, ഒരു പിണക്കവുമില്ല. ഒപിഎം ഡ്രീംസ് എന്നുള്ളത് ഞാനും ആഷിഖും കൂടിയുള്ളതാണ്.

അതില്‍ ആഷിഖിന്റെ ഷെയര്‍ കൂടി ഞാന്‍ വാങ്ങി. ഒപിഎം ഡ്രീംസില്‍ ആണ് മഹേഷിന്റെ പ്രതികാരം, മായാനദി പോലുള്ള സിനിമകള്‍ വന്നത്. ഒപിഎം സിനിമാസ് ആണ് ആഷിഖിന്റേത്. നീലവെളിച്ചത്തില്‍ പ്രതീക്ഷ വളരെ കുറവായിരുന്നു. ഞാനും ആഷിഖും ഒരുമിച്ചാണ് ഗുഡ്നൈറ്റ് മോഹന്‍ ചേട്ടന്റെ അടുത്ത് നിന്ന് അതിന്റെ റൈറ്റ് വാങ്ങുന്നത്. ഏകദേശം 35-40 ലക്ഷം രൂപ കൊടുത്താണ് അതിന്റെ റൈറ്റ് വാങ്ങുന്നത്.

ഗുഡ്നൈറ്റ് മോഹന്‍ ചേട്ടന് ഭയങ്കര പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഭാര്‍ഗവീനിലയം രണ്ടാം പാര്‍ട്ട്. പക്ഷെ എന്തോ ഒരു തോന്നല്‍ എന്റെ മനസില്‍. സിനിമ പരാജയപ്പെടും എന്ന് വിചാരിച്ച് മാറിയതല്ല. അതില്‍ കൂടുതല്‍ നഷ്ടപ്പെട്ട സിനിമകള്‍ ഉണ്ട്. ഞാന്‍ എപ്പോഴും കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കുന്ന ഒരാളാണ്. ബിസിനസിലായാലും അതെ. ഒരു ബിസിനസ് തുടങ്ങി പരാജയപ്പെട്ടാല്‍ ഞാന്‍ വഴിയിലാകില്ല.

എന്റെ കുടുംബം വഴിയിലാകില്ല എന്നുള്ള രീതിയില്‍ കാല്‍ക്കുലേറ്റഡ് റിസ്‌ക് എടുക്കുന്ന ആളാണ്. കുഞ്ഞാലി മരക്കാര്‍ ഞാനും ആന്റണി ചേട്ടനും കൂടി ആദ്യം എടുക്കാനിരുന്നപ്പോള്‍ ചിന്തിച്ചത് 45 കോടി രൂപയുടെ നഷ്ടമാണ്. സിനിമയെടുക്കുന്നതിന് മുന്‍പ്. പുള്ളി ചോദിച്ചു ചേട്ടന്‍ അതിന്റെ ഭാഗമെടുക്കാന്‍ തയ്യാറാണോ എന്ന്. എല്ലാ പടത്തിന്റെ കാര്യത്തിലും അങ്ങനെയാണ്. നഷ്ടം എത്രവരെ വരാം എന്ന് ആദ്യം തന്നെ കാല്‍ക്കുലേറ്റ് ചെയ്യും.

ഇതൊന്നും ദൈവീകമല്ലല്ലോ. ലാലേട്ടന്‍ തൂങ്ങി കിടന്ന് അയ്യോ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ ഫാന്‍സിന് ഒട്ടും സഹിച്ചിട്ടില്ല. അത് നമുക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ അതൊഴിവാക്കിയേനെ. കൈപിടിച്ച് മറ്റേ ആള്‍ കയറ്റിയത് ഫാന്‍സിന് ഇഷ്ടപ്പെട്ടില്ല. ഇതൊന്നും നമുക്ക് മുന്‍കൂട്ടി കാണാനാകില്ല.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

Popular this week