25.1 C
Kottayam
Sunday, September 29, 2024

ഇന്ദ്രൻസിന് പത്താം ക്ലാസിൽ ചേരാനാകില്ല; ആ മോഹം നടക്കണമെങ്കിൽ ആദ്യ കടമ്പ ഇത്

Must read

തിരുവനന്തപുരം: അടുത്തിടെയായിരുന്നു താൻ പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ച കാര്യം നടൻ ഇന്ദ്രൻസ് പങ്കുവെച്ചത്. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ച താൻ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാൻ തീരുമാനിച്ചുവെന്നായിരുന്നു താരം അറിയിച്ചത്.

വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ പത്താം ക്ലാസ് പാസാകുകയെന്ന നടന്റെ മോഹം അൽപം വൈകിയേക്കും.

കാരണം നാലാം ക്ലാസ് പാസായ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക.

അതേസമയം സാക്ഷരതാ മിഷന്റെ തുല്യതാ പഠന കോഴ്സിന്റെ പ്രവേശനോത്സവം വെട്ടുകാട് സെന്റ് മേരീസ് സ്കൂളിൽ നടന്നു. പ്ലസ് വൺ ക്ലാസിലേക്കുള്ള 38 വിദ്യാർത്ഥികളാണ് പ്ലസ് വൺ ക്ലാസിലേക്ക് എത്തിയത്. അടുത്താഴ്ചയാണ് കുമാരപുരത്തെ മെഡിക്കൽ കോളേജ് സ്കൂളിലെ പ്രവേശനോത്സവം. ക്ലാസുകൾ ഇന്നലെ ആരംഭിച്ചു.

പത്താം ക്ലാസിൽ 48 വിദ്യാർത്ഥികളും പ്ലസ് വണ്ണിന് 60 വിദ്യാർത്ഥികളുമാണ് ചേർന്നത്.പഠിതാക്കളിൽ കൂടുതൽ പേരും സ്ത്രീകളാണ്. സാക്ഷരതാ മിഷന്റെ എല്ലാ പഠനകേന്ദ്രങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുള്ള പ്രവേശനോത്സവം ജനുവരി ആദ്യയാഴ്ച മന്ത്രി എംബി രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.

അതിനിടെ പത്താം ക്ലാസിൽ ചേരാനാകാത്ത സാഹചര്യത്തിൽ ഏഴാം ക്ലാസിൽ ചേർന്ന് ഇന്ദ്രൻസ് പഠനം തുടരുമോയെന്ന് വ്യക്തമല്ല. ഏഴാം ക്ലാസിലേക്ക് മാത്രമേ ചേരാൻ സാധിക്കൂവെന്ന വിവരം അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് പിന്നീട് അന്വേഷിക്കാം എന്നാണ് താരം അറിയിച്ചു.

ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചത്. റേഷൻ പോലും കിട്ടാതെ വിഷമിച്ചിരുന്ന കാലത്ത് ആൺകുട്ടികൾ അൽപം മുതിർന്നാൽ കണ്ടെത്തണം. എന്റെ കൂടെ പഠിച്ചവർ നാലാം ക്ലാസ് കഴിഞ്ഞപ്പോഴേ ബീഡി തുറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി.

വീട്ടുകാർ എന്നെ തയ്യൽ പഠിക്കാനയച്ചു. അത് ഉപജീവനമാർഗമായി’ എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. തയ്യൽ ജോലിക്കാരനായ ഇന്ദ്രൻസ് പിന്നീട് കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും അതുവഴി സിനിമയിലെത്തുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week