32.4 C
Kottayam
Monday, September 30, 2024

അയ്യപ്പനും കോശിയും! വെല്ലുവിളിയുമായി റോബിൻ ബസ്; വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്,സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഓ​ട്ടം ലൈ​വ്​

Must read

പത്തനംതിട്ട:രണ്ടാം ദിവസവും സർവീസുമായി മുന്നോട്ട് പോകാൻ റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയ റോബിൻ ബസ് തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത്‌ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയത്.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച് ഏ​റെ ശ്ര​ദ്ധ നേ​ടി​യ പ​ത്ത​നം​തി​ട്ട- കോ​യ​മ്പ​ത്തൂ​ർ റോ​ബി​ൻ ബ​സിന് ഇന്നലെ​​ കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള സ​ര്‍വി​സ് തു​ട​ങ്ങി മി​നി​റ്റു​ക​ൾ​ക്ക​കം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ഴ ചു​മ​ത്തി. ബ​സ്​ ക​ട​ന്നു​പോ​യ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ൽ ത​ട​ഞ്ഞ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം വി​ട്ട​യ​ച്ചു. ബ​സി​ൽ നി​റ​യെ യാ​​​ത്ര​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍ഡി​ല്‍നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് 200 മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. പെ​ര്‍മി​റ്റ് ലം​ഘ​ന​ത്തി​ന് 7500 രൂ​പ പി​ഴ​യാ​ണി​ട്ട​ത്. ച​ലാ​ന്‍ ന​ല്‍കി​യെ​ങ്കി​ലും വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തി​ല്ല. പി​ഴ​യ​ട​ക്കാ​തെ ത​ന്നെ ബ​സ് യാ​ത്ര തു​ട​ർ​ന്നു. ഇ​തോ​ടെ അ​ര​മ​ണി​ക്കൂ​ർ വൈ​കി.

പാ​ല കൊ​ച്ചി​ട​പ്പാ​ടി​യി​ൽ എ​ത്തി​യ ബ​സി​നെ എ.​എം.​വി.​ഐ ഡാ​നി​യും കോ​ട്ട​യം ആ​ർ.​ടി.​ഒ സ്‌​ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. പി​ന്നീ​ട്​ ബ​സ്​ വി​ട്ട​യ​ച്ചു. മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, പാ​ലി​യേ​ക്ക​ര, പാ​ല​ക്കാ​ട്, തൃശൂർ പുതുക്കാട്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ബ​സ്​ ത​ട​ഞ്ഞു. അ​ങ്ക​മാ​ലി​യി​ൽ ദേ​ശീ​യ​പാ​ത കോ​ത​കു​ള​ങ്ങ​ര​യി​ൽ രാ​വി​ലെ 11ഓ​ടെ അ​ങ്ക​മാ​ലി ജോ. ​ആ​ർ.​ടി.​ഒ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ബ​സ്​ പ​രി​ശോ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ലെ പി​ഴ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളേ അ​റി​ഞ്ഞി​ട്ടു​ള്ളൂ​വെ​ന്ന്​ ബ​സി​ൽ കോ​യ​മ്പ​ത്തൂ​ർ വ​രെ സ​ഞ്ച​രി​ച്ച ഉ​ട​മ പാ​ലാ സ്വ​ദേ​ശി ഗി​രീ​ഷ്​ പ​റ​ഞ്ഞു.

സാ​ധു​ത​യു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജ് പെ​ര്‍മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് പ്ര​ത്യേ​കം ചാ​ർ​ജ്​ ഈ​ടാ​ക്കി സ്റ്റേ​ജ് കാ​ര്യേ​ജാ​യി ഓ​ടി​യ​തി​നാ​ണ്​ ബ​സി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഹൈ​കോ​ട​തി​യു​ടെ സം​ര​ക്ഷ​ണം വാ​ങ്ങി​യാ​ണ് ബ​സ്​ നി​ര​ത്തി​ലി​റ​ക്കു​ന്ന​തെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ പി​ടി​വാ​ശി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഉ​ട​മ പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി മു​മ്പ്​ ര​ണ്ടു​ത​വ​ണ ബ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ്​ ബ​സി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. റോ​ബി​ൻ ബ​സി​നെ ത​ട​യാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ. ചാവടി ചെക്ക്പോസ്റ്റിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.

മുഴുവൻ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്പോസ്റ്റിൽ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തിൽ നാലിടത്തായി 37,500 രൂപയോളം റോബിൻ ബസിന് പിഴയിട്ടിരുന്നു.

ഒരാഴ്ച സർവീസ് നടത്താൻ കഴിയുമെന്നതിനാലാണ് തമിഴ്നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്സിന് പുറമേ കൂടുതൽ പണം തമിഴ്നാട്ടിൽ അടയ്ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ പി​ന്നാ​ലെ കൂ​ടി​യ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​മാ​യി റോ​ബി​ൻ ബ​സ്. ബ​സ്​ കാ​ണാ​ൻ​ പ​ത്ത​നം​തി​ട്ട മു​ത​ൽ പാ​ല​ക്കാ​ട്​ സം​സ്ഥാ​ന അ​തി​ർ​ത്തി വ​രെ നി​ര​വ​ധി പേ​രാ​ണ്​ ത​ടി​ച്ചു​കൂ​ടി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ​സോ​ട്ടം ​ലൈ​വാ​കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും ബ​സി​നെ പി​ന്തു​ട​ർ​ന്നു. ബ​സ്​ ത​ട​ഞ്ഞി​ട്ട സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളും ഉ​യ​ർ​ന്നു. എ​ല്ലാ​യി​ട​ത്തും ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ ചോ​ദ്യ​മു​ന​യി​ൽ നി​ർ​ത്തി. ചി​ല​ർ ത​ട്ടി​ക്ക​യ​റി. സ്വ​കാ​ര്യ ബ​സ്​ ഉ​ട​മ​ക​ളും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിറിയയിലെ ഐഎസ് ട്രെയിനിം​ഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം; 37 ഭീകര‍ർ കൊല്ലപ്പെട്ടു

ന്യൂയോർക്ക്: ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രെയിനിംഗ് ക്യാമ്പിൽ അമേരിക്കയുടെ വ്യോമാക്രമണം. ഈ മാസം രണ്ട് തവണകളിലായി നടത്തിയ വ്യോമാക്രമണത്തിൽ 37 ഭീകരരെ വധിച്ചെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിൻ്റെയും അൽ ഖ്വയ്ദയുമായി ബന്ധമുള്ള...

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

Popular this week