ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന 40 നിർമാണ തൊഴിലാളികളെ പുറത്തെത്തിക്കാനള്ള ശ്രമം തുടരുന്നു. 120 മണിക്കൂറിലേറെയായി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ ദീർഘനേരം കുടങ്ങിക്കിടക്കുന്നത് അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.
നവംബർ 12 ന്, നിർമ്മാണത്തിലിരിക്കുന്ന സിൽക്യാര ടണലിന്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു, 40 നിർമ്മാണ തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. 2018- ൽ തായ്‌ലൻഡിലെ ഒരു ഗുഹയിൽ കുടുങ്ങിയ കുട്ടികളെ വിജയകരമായി രക്ഷിച്ചതുൾപ്പെടെ തായ്‌ലൻഡിലെയും നോർവേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകൾ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ ഒപ്പമുണ്ട്.
രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിലൂടെ 30 മീറ്ററോളം തുരന്ന് കുടുങ്ങിയ തൊഴിലാളികൾക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി അഞ്ച് പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് സമഗ്രമായ പുനരധിവാസത്തിന്റെ ആവശ്യകത ഡോക്ടർമാർ ഊന്നിപ്പറയുന്നു, തുരങ്കത്തിൽ ദീർഘ നേരം നിൽക്കുന്നത് കാരണം മാനസികവും ശാരീരികവുമായ റിക്കവറി പ്രക്രിയകൾ ആവശ്യമായി വന്നേക്കാൻ സാധ്യതയുണ്ട്.
ഇത് വളരെ ആഘാതകരമായ ഒരു സംഭവമാണ്, അവരുടെ ഭാവിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഉള്ള അനിശ്ചിതത്വം നിറഞ്ഞ അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ ആശങ്കാജനകമായിരിക്കും.
അവർക്ക് ഭയവും നിസ്സഹായതയും ആഘാതവും മരവിപ്പും അനുഭവപ്പെടാം. അവർക്ക് കാര്യങ്ങൾ ശരിക്കും പ്രോസസ്സ് ചെയ്യാൻ കഴിഞ്ഞേക്കില്ല,” ഡൽഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അർച്ചന ശർമ പി ടി ഐയോട് പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ദീർഘനേരം കുടുങ്ങിക്കിടക്കുന്നത് കൊണ്ട് പരിഭ്രാന്തി അനുഭവപ്പെടാമെന്ന് ആണ് നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.അജയ് അഗർവാൾ പറഞ്ഞത്.
കൂടാതെ ഓക്സിജൻ കാർബൺ ഡൈ ഓക്സൈഡ് എന്നിവയുടെ അളവ് പോലുള്ള ആംബിയന്റ് അവസ്ഥകളും ശാരീരിക ആരോഗ്യത്തെ ബാധിക്കും തണുത്ത ഭൂഗർഭ താപനിലയിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഹൈപ്പോഥെർമിയയ്ക്ക് കാരണമാവുകയും ബോധരഹിതരാകാൻ സാധ്യത ഉണ്ടെന്നും പറയുന്നു.