25.5 C
Kottayam
Monday, September 30, 2024

‘അച്ഛന്റെ ചീത്ത കേട്ടു; പ്രണവിനൊപ്പം വന്ന ​ഗോസിപ്പുകളോട് കുടുംബം പ്രതികരിച്ചതിങ്ങനെ’

Must read

കൊച്ചി:സിനിമാ രം​ഗത്ത് തിരക്കേറി വരികയാണ് കല്യാണി പ്രിയദർശന്. കൈ നിറയെ അവസരങ്ങൾ ലഭിക്കുന്ന താരപുത്രി സിനിമകൾ തെരഞ്ഞെ‌ടുക്കുന്നതിൽ ശ്രദ്ധാലുവാണ്. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ശേഷമാണ് കല്യാണി മലയാളത്തിലേക്ക് കടന്ന് വരുന്നത്. മറ്റു ഭാഷകളിലേക്കാൾ മലയാള സിനിമാ രം​ഗത്ത് തിളങ്ങാനാണ് കല്യാണി പ്രിയദർശൻ ആ​ഗ്രഹിക്കുന്നത്.

എന്നാൽ മലയാള ഭാഷ നന്നായി വഴങ്ങാത്തതാണ് നടിക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത്. ഇക്കാര്യം കല്യാണിയും സമ്മതിക്കുന്നുണ്ട്. ഓരോ മലയാള സിനിമ കഴിയുമ്പോഴും തന്റെ പരിമിതികൾ ഓരോന്നായി മറി ക‌‌ടന്ന് കൊണ്ടിരിക്കുകയാണ് കല്യാണി.

തല്ലുമാലയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കല്യാണിക്ക് കഴിഞ്ഞു. നടിയുടെ പുതിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ‌ടൈറ്റിൽ കഥാപാത്രമായാണ് കല്യാണി ഈ സിനിമയിലെത്തുന്നത്. ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണിക്ക് പ്രതീക്ഷകളേറെയാണ്. സിനിമ കരിയറിൽ വഴിത്തിരിവാകുമെന്നാണ് നടി പ്രതീക്ഷിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ കല്യാണി പ്രിയദർശൻ.

Kalyani Priyadarshan

സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളോട് അഭിപ്രായം ചോദിക്കാറില്ലെന്ന് കല്യാണി പറയുന്നു. അവർക്കതൊരു ഭാരമാകുമെന്നും നടി ചൂണ്ടിക്കാട്ടി. പിതാവ് പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിം​ഹം എന്ന സിനിമയിൽ കല്യാണി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഷൂട്ടിം​ഗിനിടെ അച്ഛന്റെ കൈയിൽ നിന്നും ചീത്ത കേട്ടിട്ടുണ്ടെന്നും കല്യാണി പറയുന്നു. എനിക്ക് ഒരു സീനേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ അവസാന നിമിഷമാണ് എനിക്ക് ഡയലോ​ഗ് തന്നത്.

മലയാളം അറിയാത്ത എനിക്ക് പെട്ടെന്ന് പഠിക്കാൻ പറ്റില്ല. ഡയലോ​ഗ് തെറ്റി കുറഞ്ഞത് ഒരു പത്ത് ടേക്ക് എങ്കിലും പോയി. അപ്പോഴാണ് ചീത്ത കേട്ടതെന്നും കല്യാണി തുറന്ന് പറഞ്ഞു. സിനിമാ തിരക്കുകൾ കാരണം കീർത്തി സുരേഷിനെയും പ്രണവ് മോഹൻലാലിനും ഒപ്പം സമയം ചെലവഴിക്കാൻ പറ്റാറില്ലെന്നും കീർത്തി സുരേഷ് പറയുന്നു. കഴിഞ്ഞയാഴ്ച കീർത്തിയുടെ കൂടെയായിരുന്നു. ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളാണ്.

Kalyani Priyadarshan

ഇൻഡസ്ട്രിയിൽ വന്ന ശേഷമാണ് ഞാനും കീർത്തിയും ഇത്രയും ക്ലോസ് ആയത്. പ്രണവിനെ മീറ്റ് ചെയ്യുന്നത് സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പും ശേഷവും ബുദ്ധിമുട്ടായിരുന്നു. അവസാനം കണ്ടത് ന്യൂ ഇയറിനാണ്. പിന്നെ കണ്ടിട്ടില്ല. പ്രണവിനും തനിക്കും ഹൃദയത്തിൽ നല്ല കെമിസ്ട്രി ഉണ്ടായിരുന്നു. പ്രണവിനെയും തന്നെയും കുറിച്ച് വന്ന ​ഗോസിപ്പുകൾ കണ്ട് ചിരിച്ചു. ഞങ്ങളുടെ കുടുംബത്തിനും അറിയാം. അവരും ​ഗോസിപ്പുകൾ കണ്ട് ചിരിക്കുകയാണുണ്ടായതെന്നും കല്യാണി വ്യക്തമാക്കി.

എല്ലാ സിനിമയിലും എന്റെ പരിമിതികളെ മറിക‌ടക്കാൻ ശ്രമിക്കാറുണ്ട്. കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. പുകവലിക്കുന്ന സീനുകൾ സിനിമകളിൽ ചെയ്യില്ല. തന്നെ മാതൃകയാക്കുന്ന യുവ പ്രേക്ഷകരുണ്ടാകും. നടി എന്നതിനേക്കാളും താരമാകാനാണ് ഇഷ്ടം. അഭിനേതാക്കളെ മാറ്റാൻ പറ്റും. പക്ഷെ താരങ്ങളെ മാറ്റാൻ പറ്റില്ലെന്നും കല്യാണി ചൂണ്ടിക്കാട്ടി.

നവാ​ഗതനായ മനു സി കുമാർ തിരക്കഥയെഴുതിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കല്യാണിക്ക് പുറമെ സുധീഷ്, ഫെമിന, സാബുമോൻ, ഷാജു ശ്രീധർ, മാല പാർവതി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ആന്റണി, വർഷങ്ങൾക്ക് ശേഷം എന്നിവയാണ് കല്യാണി പ്രിയദർശന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week