31.4 C
Kottayam
Saturday, October 5, 2024

Gold price today:സ്വര്‍ണവില വീണ്ടും ഉയര്‍ന്നു,ഇന്നത്തെ നിരക്കിങ്ങനെ

Must read

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്. മൂന്ന് ദിവസം മുമ്പ് പവന് 1000ത്തിലധികം രൂപ ഉയര്‍ന്ന ശേഷമുള്ള രണ്ടാമത്തെ വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് നിരീക്ഷണം.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം സങ്കീര്‍ണമായതാണ് വിപണിയിലെ പുതിയ മാറ്റങ്ങള്‍ക്ക് കാരണം. സമാധാന ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും എല്ലാം തകിടം മറിച്ച് ഗാസയിലെ ആശുപത്രിയില്‍ ആക്രമണമുണ്ടാകുകയും 500ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം വേഗത്തില്‍ അവസാനിക്കില്ലെന്ന് മാത്രമല്ല, വ്യാപിക്കാനുള്ള സാധ്യതയും ഉടലെടുത്തിരിക്കുകയാണ്.

gold-price-latest

ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവില. പവന് 400 രൂപ വര്‍ധിച്ച് 44360 രൂപയിലെത്തി. കഴിഞ്ഞ ദിവസം 43960 രൂപയായിരുന്നു വില. ഇന്ന് ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കണമെങ്കില്‍ 5545 രൂപ നല്‍കണം. എണ്ണവിലയിലും വലിയ വര്‍ധവവ് വരുംദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്.

10 ദിവസം മുമ്പ് ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണ വില ബാരലിന് 83 ഡോളറില്‍ നിന്ന് രണ്ട് ഘട്ടമായി ഉയര്‍ന്ന് 91ലേക്ക് എത്തിയിരുന്നു. ഈ വേളയിലാണ് സ്വര്‍ണവില ഒരു ദിവസം മാത്രം 1120 രൂപ വര്‍ധിച്ചത്. പിന്നീട് എണ്ണവിലയില്‍ ഇടിവ് പ്രകടമായി. ഒപ്പം തന്നെ സ്വര്‍ണവിലയിലും കുറവുണ്ടായി. എന്നാല്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 91.58 ഡോളറിലെത്തി.

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സ് അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. 106.50ല്‍ നിന്ന് 106.19ലേക്ക് എത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 83.23ല്‍ നില്‍ക്കുകയാണ്. വിപണിയില്‍ ആശങ്ക ഉടലെടുത്താല്‍ നിക്ഷേപകര്‍ സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. ഏത് പ്രതിസന്ധിയിലും ലാഭം കൊയ്യാന്‍ പര്യാപ്തമായ ലോഹമാണ് സ്വര്‍ണം.

നിലവില്‍ പലസ്തീനും ഇസ്രായേലും എണ്ണ വിപണിയില്‍ നേരിട്ട് ഇടപെടുന്ന രാജ്യങ്ങളല്ല. എന്നാല്‍ പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാന വ്യാപാരം എണ്ണയാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതോടെ ലോകത്തെ പ്രധാന ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണ്. ഒരു പവന്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ വിപണി വിലയില്‍ നിന്ന് 1000 രൂപ കുറച്ച് കിട്ടുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് ജ്വല്ലറികള്‍ സ്വര്‍ണം തിരിച്ചെടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം...

സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ ആനയെ കണ്ടെത്തി; അനുനയിപ്പിച്ച്‌ പുറത്തേക്ക് എത്തിക്കാൻ ശ്രമം

കൊച്ചി : എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി.പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും...

അർജുന്റെ കുടുംബത്തിനുനേരേ സൈബർ ആക്രമണം; ആറ് യൂട്യൂബർമാർക്കും കമന്റിട്ട ഒട്ടേറെപ്പേർക്കുമെതിരേ നടപടി, മനാഫിനെ ഒഴിവാക്കിയേക്കും

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മതവൈരം വളർത്തുന്നരീതിയിൽ പ്രചാരണങ്ങൾ നടത്തിയ ആറ് യുട്യൂബർമാർക്കെതിരേയും ലോറിയുടമ മനാഫിന്റെ യുട്യൂബ്...

എംടിയുടെ വീട്ടിൽ മോഷണം;രത്നവും സ്വർണവും ഉൾപ്പെടെ നഷ്ടപ്പെട്ടത് 26 പവൻ,അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്തു....

മഴ സജീവമാവുന്നു; സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്....

Popular this week