32.4 C
Kottayam
Monday, September 30, 2024

സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തിക്കൊന്ന സംഭവം; 2 പേർ അറസ്റ്റിൽ

Must read

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എടവണ്ണ സ്വദേശി മുബഷീര്‍, പൂക്കളത്തൂര്‍ സ്വദേശി ഷൈജു എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ സഹായിക്കാനെത്തിയ കുഴിയം പറമ്പ് സ്വദേശി പ്രജിത് ഇന്നലെയാണ് കുത്തേറ്റ് മരിച്ചത്.

പ്രജിത്തിനെ കുത്തി വീഴ്ത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട  മുബഷീറിനെയും ഷൈജുവിനേയും കൊണ്ടോട്ടി സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് പിന്തുടര്‍ന്നെത്തിയ പോലീസ് സംഘം എടവണ്ണയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുബഷീറാണ് പ്രജിത്തിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നാണ് മുബഷീര്‍ പോലീസിന് മൊഴി നല്‍കിയത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പ്രജിത്തിനെ അക്രമിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.  

ഇന്നലെ വൈകിട്ടാണ് കിഴിശ്ശേരി കുഴിയം പറമ്പില്‍ വെച്ച് പ്രജിത്ത് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലെത്തിയ മുബഷീറും ഷൈജുവും പ്രജിത്തിന്‍റെ സുഹൃത്തായ നൗഫലുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഈ സമയം ജോലി കഴിഞ്ഞ് വരികയായിരുന്ന പ്രജിത്ത് പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു.

ഇതിനിടയിലാണ് മുബഷീര്‍ കത്തിയുപയോഗിച്ച് പ്രജിത്തിനെ കുത്തിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ നൗഫലിന്‍റെ കൈക്കും പരുക്കേറ്റു. നെഞ്ചില്‍ കുത്തേറ്റ പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിടിയിലായ മുബഷീറിന്‍റെ പേരില്‍ വേറെയും  മൂന്ന് കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week