CrimeKeralaNews

എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു

കൽപ്പറ്റ: വയനാട് അമ്പലവയലിൽ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു. സംഭവത്തിൽ അമ്പലവയൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസിലർ ഉടൻതന്നെ ഇക്കാര്യം പ്രധാന അദ്ധ്യാപകന് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽപോയി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button