CrimeKeralaNews

ആ ചുരിദാർ ആരുടെത്? ട്രോളിബാഗില്‍ യുവതിയുടെ മൃതദേഹം, അന്വേഷണം വഴിമുട്ടി

കണ്ണൂർ: മാക്കൂട്ടം ചുരംറോഡിൽ പെരുമ്പാടിയിൽ ട്രോളിൽ ബാഗിൽ വെട്ടിനുറുക്കികഷ്ണങ്ങളായ കണ്ടെത്തിയ യുവതിയുടെമൃതദേഹം ഇനിയും വീരാജ്പേട്ട പൊലിസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനായില്ല.ഇതിനിടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ചുരിദാറിന്റെ ചിത്രം വീരാജ്പേട്ട പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ചുരിദാറിനെകുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവരർ അറിയിക്കണമെന്ന് പൊലിസ് അഭ്യർത്ഥിച്ചു.

സെപ്റ്റംബർ 18-നാണ് മൂന്ന് അമേരിക്കൻട്രാവലർ ട്രോളി ബാഗുകളിലായി മുറിച്ചു കഷ്ണമാക്കിയ നിലയിൽ യുവതിയുടെ രണ്ടാഴ്‌ച്ചത്തെ പഴക്കമുള്ള ദുർഗന്ധം പൊലിസ് കണ്ടെത്തിയത്. വനംവകുപ്പ് നിയോഗിച്ച പ്ളാസ്റ്റിക്ക് ശേഖരണ സംഘം വനത്തിൽ ജോലി ചെയ്തു
കൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തള്ളാനുപയോഗിച്ച ഇന്നോവ കാറിന്റെ ചിത്രം സി.സി.ടി.വി ക്യാമറകളിൽ നിന്നും ലഭിച്ചുവെങ്കിലും ഇതിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇരിട്ടി ഭാഗത്തുള്ള ഒരു ഇരുചക്രവാഹനത്തിന്റെ നമ്പറാണ് ഇതിനുണ്ടായിരുന്നുവെന്നാണ്പൊലിസ് നൽകുന്ന വിവരം. ഇന്നോവകാറിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുമ്പോഴും വ്യക്തമായ സൂചനകളൊന്നും ലഭിക്കാത്തത് വീരാജ്പേട്ട പൊലിസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സൈബർ പൊലിസിന്റെ നേതൃത്വത്തിൽ മൃതദേഹത്തിന്റെ പഴക്കംകണക്കാക്കി മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിവരികയാണെങ്കിലും ഇതുവരെ വ്യക്തമായ ചിത്രമൊന്നും ലഭിച്ചിട്ടില്ല.

കേരളാപൊലിസിന്റെ സഹായത്തോടെയാണ് കേരളത്തിലും കർണാടകയിലും ഒരേസമയം അന്വേഷണം നടത്തിവരുന്നത്. മടിക്കേരി ഗവ.ിമെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിരിച്ചറിയാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിവരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞാൽ എത്രയും വേഗം പ്രതിയിലേക്ക് എത്താൻ കഴിയുമെന്നാണ് പൊലിസിന്റെ പ്രതീക്ഷ.

ഇതിന്റെ അടിസ്ഥാനത്തിലാണ്ഇരുസംസ്ഥാനങ്ങളിലെയും മിസിങ് കേസുകൾ പൊലിസ് പരിശോധിച്ചുവരുന്നത്. വീരാജ്പേട്ട സി. ഐ ശിവരുദ്ര, എസ്. ഐ മഞ്ജുനാഥ്, എ. എസ്. ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ്അന്വേഷണം നടത്തിവരുന്നത്.

സി.സി.ടി.വി, മൊബൈൽ ടവർലൊക്കേഷൻ, യുവതി അണിഞ്ഞചൂരിദാർ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ട്രോളി ബാഗ് കണ്ടതിനു സമീപം സംശയകരമായ സാഹചര്യത്തിൽ ഒരുവാഹനംകണ്ടതായി ഒരു യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പ്രതിയെപിടികൂടി കേസ് അന്വേഷണം പൂർത്തീകരിക്കാനാണ്വീരാജ്പേട്ട പൊലിസിന്റെശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button