പാലക്കാട്: മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്നുപേര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഒരു മണി കഴിഞ്ഞാണ് സംഭവം.
ഓണാവധിയായതിനാല്‍ സ്വന്തം വീട്ടിലേക്കെത്തിയതായിരുന്നു ഇവര്‍. കുളക്കടവിലുള്ള വസ്ത്രങ്ങള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധന നടത്തിയതോടെയാണ് മരണവിവരമറിഞ്ഞത്.
നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തിയെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മൂവരും മരിച്ചിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News