24.9 C
Kottayam
Friday, June 5, 2026

‘സംസ്ഥാന വിഹിതം കൊടുത്തു, ബാക്കിയുള്ളത് കേന്ദ്രവിഹിതം’; ജയസൂര്യയ്ക്ക് മറുപടിയുമായി മന്ത്രിമാർ

Must read

കൊച്ചി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രിമാരായ പി. പ്രസാദും പി. രാജീവും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എല്ലാവര്‍ക്കും കൊടുത്തുതീര്‍ത്തിട്ടുണ്ടെന്നും കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്നുമാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്.

അടുത്തതവണ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി. രാജീവ്, ജയസൂര്യ വിമര്‍ശനം ഉന്നയിച്ച കളമശ്ശേരിയിലെ കാര്‍ഷികോത്സവവേദിയില്‍ തന്നെ മറുപടി നല്‍കിയിരുന്നു. അതേസമയം, ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കിയതെന്നും ഇനിയും പണംകൊടുക്കാനുള്ളവര്‍ക്ക് പത്തുദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് കാനറാ ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമായിരുന്നു പി. പ്രസാദ് പ്രതികരിച്ചത്.

‘സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള സ്റ്റേറ്റ് ഇന്‍സെന്റീവും ഹാന്‍ഡിലിങ് ചാര്‍ജും എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും വലിയ പ്രശ്‌നവും പ്രയാസവും ഉണ്ടാക്കിയത്. ഇനിക്കൊടുക്കാനുള്ളത് ഏതാണ്ട് 240 കോടിയോളം രൂപയാണ്. അതില്‍ 138 കോടി രൂപ നല്‍കാമെന്ന് കാനറാ ബാങ്കുമായി പ്രത്യേകം ധാരണയിലെത്തി അവര്‍ ആ പണം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്’, പി. പ്രസാദ് പറഞ്ഞു.

‘പാലക്കാട് എട്ടിടത്ത് അവധിദിവസങ്ങളില്‍കൂടി പ്രത്യേകമായി ക്യാമ്പ് തുറന്ന് കാനറാ ബാങ്കില്‍ അക്കൗണ്ട് തുറന്ന് പണം നല്‍കി. കുട്ടനാട് മേഖലയില്‍ മിക്കവാറും എല്ലാവരും അക്കൗണ്ട് എടുത്തത് കാനറാ ബാങ്കിലാണ്. ബാങ്ക് തുറക്കുന്ന ദിവസം ബാങ്ക് അവധിയായതുകൊണ്ടുമാത്രമാണ്. കാനറാ ബാങ്കിന്റെ ജനറല്‍ മാനേജറോട് നേരിട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞത് പരമാവധി എട്ടുദിവസത്തിനുള്ളില്‍ അക്കൗണ്ടുള്ള ഇടങ്ങളിലെല്ലാം പണം കൊടുത്തുതീര്‍ക്കാന്‍ പറ്റും എന്നവര്‍ പറഞ്ഞിരിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.

- Advertisement -

‘വായ്പയുടെ കാര്യത്തില്‍ സാങ്കേതിക പ്രശ്നം വന്നതുകൊണ്ട് സംഭരിച്ച നെല്ലിന്റെ പണം കൃത്യസമയത്ത് നല്‍കാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ശരിയാണ്. എങ്കില്‍പ്പോലും കേന്ദ്രസര്‍ക്കാരിന്റെ പൈസക്ക് കാത്തുനില്‍ക്കാതെ 2,200 കോടി രൂപ ഇപ്പോള്‍ തന്നെ വിതരണംചെയ്തു കഴിഞ്ഞു. സാമ്പത്തികമായി ഞെരുക്കമുണ്ടെങ്കില്‍പ്പോലും കേരളത്തിന്റെ വിഹിതം എല്ലാവര്‍ക്കും ഇതിനകം തന്നെ നല്‍കി കഴിഞ്ഞിട്ടുണ്ട്.

- Advertisement -

അടുത്തതവണ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇപ്പോള്‍ തന്നെ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. എടുക്കുമ്പോള്‍ തന്നെ കര്‍ഷകന് പണം കൊടുക്കുന്ന രൂപത്തില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്’, എന്നായിരുന്നു രാജീവിന്റെ പ്രതികണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week