തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ ശമ്പളം നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതോടെ 26 ആം തീയതി മുതൽ നടത്താനിരുന്ന സമരം പിൻവലിച്ചു. ശമ്പളത്തോടൊപ്പം 2750 രൂപ ഓണം അലവൻസും കൂടി നൽകാൻ യൂണിയൻ പ്രതിനിധികളുമായി കെഎസ്ആർടിസി എംഡി നടത്തിയ ചർച്ചയിൽ തീരുമാനമായി.
താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകും. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിൽ യൂണിയൻ നേതാക്കൾ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News