25.5 C
Kottayam
Monday, September 30, 2024

രാത്രിയായാൽ പിണറായിയുടെ കാലുപിടിക്കും, കുഴൽപ്പണക്കേസിൽ രക്ഷപ്പെട്ടത് അങ്ങനെ; സുരേന്ദ്രനെ പരിഹസിച്ച് വി.ഡി.സതീശന്‍

Must read

കൊച്ചി: പുനര്‍ജനി കേസില്‍ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണത്തില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാത്രിയായാല്‍ പിണറായി വിജയന്റെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇതു പറയുന്നത്. കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രനും മകനും ഒഴിവായിപ്പോയത് പിണറായിയുടെ കാലുപിടിച്ചിട്ടാണെന്നും സതീശന്‍ ആരോപിച്ചു.

പുനര്‍ജനിക്കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. കേസിനകത്ത് ഒന്നുമില്ലെന്നറിയുന്നതുകൊണ്ട് നീട്ടിനീട്ടിക്കൊണ്ടുപോകുന്നു. അത്രനാളെങ്കിലും തനിക്കെതിരേ കേസുണ്ടെന്ന് പറയാമല്ലോ. രാത്രിയായാല്‍ പിണറായിയുടെ കാലുപിടിക്കുന്ന സുരേന്ദ്രനാണ് ഇത് പറയുന്നത്. മാസപ്പടി വിഷയത്തില്‍ ഇ.ഡി.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സുരേന്ദ്രന്റെ പാര്‍ട്ടി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന് ധൈര്യമുണ്ടോ? ലൈഫ് മിഷന്‍ വിഷയത്തിലും പിണറായിക്കെതിരേ അന്വേഷണമില്ല.

ലാവ്‌ലിന്‍ കേസ് എത്രയോ തവണ മാറ്റിവെച്ചു. കേസില്‍ സി.ബി.ഐ. 35 തവണ സുപ്രീംകോടതിയില്‍ ഹാജരായില്ല. സുരേന്ദ്രന്റെ പാര്‍ട്ടിയും പിണറായിയും തമ്മിലുള്ള ഒത്തുതീര്‍പ്പാണിത്. സുരേന്ദ്രന് വല്ല സ്വാധീനവും കേന്ദ്രത്തിലുണ്ടെങ്കില്‍ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ.യോട് ഒന്ന് സുപ്രീംകോടതിയില്‍ ഹാജരാകാന്‍ പറയാമോ എന്നും സതീശന്‍ ചോദിച്ചു.

ദേശീയതലത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കോണ്‍ഗ്രസ് വിരുദ്ധതയാണ് കേരളത്തിലെ സി.പി.എമ്മിന്റെ അജണ്ട. ഇത് രണ്ടുംകൂടി കേരളത്തില്‍ ഒന്നിച്ചുചേരുകയാണ്. കേന്ദ്രത്തില്‍ രാഹുല്‍ഗാന്ധിയുടെ കൂടെ ഇന്ത്യ മുന്നണി വിപുലീകരിക്കാന്‍ ഓടിനടക്കുകയാണ് യെച്ചൂരി. കേരളത്തിലെത്തുമ്പോള്‍ ബി.ജെ.പി.യുടെ കൂടെയാണെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സന്തതസഹചാരിയും ദേശാഭിമാനി പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററുമായിരുന്നയാളാണ് കൈതോലപ്പായയില്‍ പണം കടത്തിക്കൊണ്ടുപോയതായി ആരോപണമുന്നയിച്ചിട്ടുള്ളത്. അതില്‍ ഒരന്വേഷണവും നടക്കുന്നില്ല. വിഷയത്തില്‍ ഇപ്പോള്‍ വാദിയെ പ്രതിയാക്കുകയാണ്.

ആരോപണമുന്നയിച്ചതിന് മാത്യു കുഴല്‍നാടന്റെ വീട്ടില്‍ സര്‍വേ നടത്തുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലം നല്‍കിയപ്പോള്‍ ആക്ഷേപമില്ലാതിരുന്ന ഒരാള്‍ക്കെതിരേ ഇപ്പോള്‍ ആരോപണമുന്നയിച്ച് നടപടി സ്വീകരിക്കുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍റെയും തന്റെയും പേരില്‍ കേസെടുത്തതിന്റെയും കാര്യം അതാണ്. മിണ്ടാതിരുത്താനാണ് ശ്രമിക്കുന്നത്. മിണ്ടാതിരിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ കഴിയൂ എന്നും സതീശന്‍ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ നിയമപരമായ നടപടി സ്വീകരിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹം. അക്കാര്യം അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. രാഹുല്‍ കേരളത്തില്‍നിന്ന് പോകില്ലെന്നാണ് വിശ്വാസം. പോകരുതെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ സതീശന്‍ പറഞ്ഞു.

ജയ്ക്ക് സി. തോമസിനെ താൻ നാലാം കിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് ഡോ. തോമസ് ഐസകിന്‍റെ ആരോപണത്തിനും വി.ഡി സതീശൻ ഫേയ്സ്ബുക്ക് കുറിപ്പിൽ മറുപടി നൽകി. എവിടെ വച്ച്, എപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും തോമസ് ഐസക് അത് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week