കൊച്ചി: അരീക്കൽ വെള്ളച്ചാട്ടത്തിൽ ഉല്ലസിക്കാനെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറിയ 2 സിവിൽ പൊലീസ് ഓഫിസർമാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരും മൂവാറ്റുപുഴ സ്റ്റേഷനിലെ ഓഫിസർമാരാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തു നിന്നിരുന്ന യുവതികൾ ഉൾപ്പെടുന്ന സംഘത്തോടു മഫ്തിയിലായിരുന്ന ഇരുവരും കയർക്കുകയായിരുന്നു. ഇതിനിടയിലാണ് ഒരാൾ അപമര്യാദയായി പെരുമാറിയതെന്നാണു വിവരം.
യുവതികൾ പ്രതികരിച്ചതോടെ വാക്കേറ്റവും കയ്യാങ്കളിയും ആരംഭിച്ചു. നാട്ടുകാർ ഇവരെ വളഞ്ഞുവച്ചു. സ്ഥലത്ത് എത്തിയ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News