25.9 C
Kottayam
Saturday, May 18, 2024

പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; കേസന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കമെന്ന് കൊല്ലപ്പെട്ട അര്‍ജുന്റെ മാതാവ്

Must read

കൊച്ചി: കുമ്പളം സ്വദേശി അര്‍ജുന്റെ കൊലപാത്തില്‍ പനങ്ങാട് പോലീസിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടന്നും, കേസ് മറ്റേതെങ്കിലും ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അര്‍ജുന്റെ മാതാവ് സിന്ധു. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് ആദ്യം മുതല്‍ സ്വീകരിക്കുന്നതെന്നും സിന്ധു ആരോപിച്ചു.

അതേസമയം അര്‍ജുനെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചിട്ടും പോലീസ് അനാസ്ഥ കാട്ടിയെന്നും ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി കൊലപാതക കേസില്‍ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പനങ്ങാട് പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ കോണ്‍ഗ്രസ് സമരവുമായി മുന്നോട്ട് പോകുമെന്ന് മുതിര്‍ന്ന നേതാവ് കെ ബാബു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week