25.8 C
Kottayam
Tuesday, October 1, 2024

അക്ഷയ് കുമാറിൻ്റെ ഓ മൈ ഗോഡ് 2 വിന് എ സർട്ടിഫിക്കറ്റ്, നിരവധി മാറ്റങ്ങൾ

Must read

ന്യൂഡൽഹി: അക്ഷയ് കുമാർ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രമാണ് ഓ മൈ ഗോഡ് 2.  ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ജൂലൈ ആദ്യം ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുന്നില്‍ സെന്‍സറിംഗിനായി നല്‍കിയിരുന്നു നിര്‍മ്മാതാക്കള്‍.

എന്നാല്‍ ചിത്രം റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രം വരുന്ന  ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുനിരിക്കെ ഇപ്പോള്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വാര്‍ത്തയാകുകയാണ്.

ചിത്രത്തില്‍ 20 ഓളം മാറ്റങ്ങളാണ് റിവ്യൂകമ്മിറ്റി നിര്‍ദേശിച്ചത്. ഓഡിയോയിലും വീഡിയോയിലും മാറ്റങ്ങള്‍ വേണം. ഒപ്പം തന്നെ ചിത്രത്തിന് അഡള്‍സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. എന്തായാലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും എന്നാണ് ഹോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പറയുന്നത്. 

ഇപ്പോള്‍ തന്നെ സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്‍റെ പ്രമോഷന്‍ തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ 20 ദിവത്തില്‍ താഴെയെ പ്രമോഷന് ലഭിക്കൂ എന്നാണ് വിവരം.  

എന്തായാലും ‘ലൈംഗിക വിദ്യാഭ്യാസം’ പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍  ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2.

ആദിപുരുഷ്, ഓപ്പണ്‍ഹെയ്മര്‍ എന്നീ സിനിമകളുടെ കാര്യത്തില്‍  സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ ഓ മൈ ഗോഡ് 2  സിനിമയുടെ സെന്‍സറിംഗില്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട് സെന്‍സര്‍ ബോര്‍ഡ് എന്നാണ് വിവരം.  

ഒരാഴ്ച മുന്‍പ് ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

Popular this week