30 C
Kottayam
Monday, November 25, 2024

ഒരു നിർമ്മാതാവ് എന്ന നിലയിൽ വിഷമം തോന്നിയത് മോഹൻലാൽ ചിത്രത്തിൽ, തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

Must read

കൊച്ചി: ഒരു നിർമ്മാതാവ് എന്ന നിലയിൽ വിഷമം തോന്നിയ ചിത്രമാണ് മോഹൻലാൽ  നായകനായ പെരുച്ചാഴി എന്ന് സാന്ദ്രാ തോമസ്. കുറച്ചു കൂടി നല്ല കഥയാകാമായിരുന്നുവെന്നും കുറച്ചു കൂടി മുടക്ക് മുതൽ കിട്ടണം എന്ന് തോന്നിയിട്ടുണ്ടെന്നും സാന്ദ്ര പെരുച്ചാഴി സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടു. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നുവെന്നും സ്‌ക്രിപ്റ്റ് നല്ലതായിരുന്നില്ലെന്നും സാന്ദ്ര ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരു നിർമ്മാതാവ് എന്ന നിലയിൽ ഭയങ്കര വിഷമം തോന്നിയ ചിത്രമാണ് പെരുച്ചാഴി. ഫ്രൈഡേ ഫിലിം ഹൌസ് എന്ന ബ്രാൻഡ് ഉണ്ടാക്കിയത് ആ ചിത്രമാണ്. ആ ചിത്രത്തിന്‍റെത് കുറച്ചു കൂടി നല്ല കഥയാകാമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പെരുച്ചാഴി എന്ന സിനിമ ചെയ്യണോ വേണ്ടയോ എന്ന് സംശയം ഉണ്ടായിരുന്നു.

ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ അത് ചെയ്‌തേ പറ്റൂ എന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി ചെയ്യാൻ തീരുമാനിച്ചത്. പെരുച്ചാഴി ആളുകൾക്ക് വർക്കായിരുന്നില്ല. സക്കറിയുടെ ഗർഭിണികൾ, ഫ്രൈഡേ, മങ്കിപെൻ എന്നീ ചെറിയ ചിത്രങ്ങൾ ചെയ്തിട്ട് ഈ ചിത്രം ചെയ്യണോ എന്ന് കൺഫ്യൂഷനും എനിക്കുണ്ടായിരുന്നു’ സാന്ദ്ര തോമസ് പറഞ്ഞു. 

ചെയ്ത ഒരു ചിത്രം പോലും തനിക്ക് നഷ്ടം വരുത്തിയിട്ടില്ലെന്നും സാന്ദ്ര പറഞ്ഞു. നഷ്ടം വരുത്തിക്കൊണ്ട് സിനിമ ചെയ്യരുതെന്ന് ഈ ഫീൽഡിലേക്ക് വന്നപ്പോൾ തന്നെ ഞാൻ തീരുമാനിച്ചിരുന്നു. എനിക്കിതുവരെ നഷ്ടം വന്നിട്ടില്ല. പക്ഷെ പ്രോഫിറ്റ് കുറച്ച് മാത്രം കിട്ടിയ ചിത്രങ്ങളുണ്ട്. പടം എങ്ങനെ വിൽക്കണം എന്ന് എനിക്ക് നന്നായിട്ട് അറിയാമെന്നും സാന്ദ്രാ തോമസ് പറഞ്ഞു.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുകയാണ് സാന്ദ്രാ. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേർന്നു നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന “നല്ല നിലാവുള്ള രാത്രി” കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. 

അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ച്2014-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.  ഫ്രൈഡേ ഫിലിം ഹൗസിനു വേണ്ടി വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മോഹന്‍ലാല്‍ രാഷ്ട്രീയക്കാരന്‍റെ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സീൻ ജെയിംസ് സട്ടൺ, രാഗിണി നന്ദ്വാനി , മുകേഷ് , ബാബുരാജ് , അജു വർഗീസ് , വിജയ് ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ലക്ഷ്യം നിരീക്ഷണം ! പലയുവാക്കളും വിവാഹനിശ്ചയത്തിന് ഫോൺ സമ്മാനമായി കൊടുക്കുന്നത് ടാപ്പിംഗ് ആപ്പ് ഇൻസ്റ്റാൾ ചെയ്താണത്രേ; ചർച്ചയായി കുറിപ്പ്

കൊച്ചി: കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്ന ട്രെൻഡാണ് വിവാഹനിശ്ചയ സമയത്ത് വധുവിന് കുട്ടനിറയെ ചോക്ലേറ്റുകളും ഡ്രൈഫ്രൂട്‌സുകളും നൽകുന്നതും വിലകൂടിയ മൊബൈൽ ഫോൺ സമ്മാനമായി നൽകുന്നതും. സംസ്ഥാനത്തിന്റെ ഏതോ ഭാഗത്ത് ആരോ തുടങ്ങിവച്ച ഈ ട്രെൻഡ്...

ആൻഡമാനിൽ അഞ്ച് ടൺ മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ അഞ്ച് ടൺ മയക്കുമരുന്നുമായി പോയ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ചരിത്രത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ...

ഓസീസിനെ തകർത്ത് ഇന്ത്യ;പെർത്തിൽ വമ്പൻ ജയം

പെര്‍ത്ത്: കിവീസിനെതിരേ വൈറ്റ് വാഷോടെ നാണം കെട്ട് മടങ്ങിയ ഇന്ത്യയെ ആയിരുന്നില്ല പെർത്തിൽ കണ്ടത്. കളിയുടെ സർവ്വമേഖലയിലും ആധിപത്യം പുലർത്തിയ സംഘത്തേയാണ്. ബുംറയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ...

‘നിക്കണോ പോകണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കും, സ്ഥാനാർഥിയെ നിർണയിച്ചത് ഞാൻ ഒറ്റയ്ക്കല്ല;രാജി സന്നദ്ധതയുമായി സുരേന്ദ്രൻ

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന പാര്‍ട്ടിയിലെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത് താന്‍ ഒറ്റയ്ക്കല്ലെന്നും പാര്‍ട്ടിയിലെ എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം...

തോൽവിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ച, കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ

പാലക്കാട്: പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാര്‍ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം...

Popular this week